മേല്പടി പേരിൽ തിരുവനന്തപുരത്ത് ഒരു കമ്പനി സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾക്കു കിട്ടിയ ഒരു വിജ്ഞാപനത്തിൽനിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗദ്യനാടകം, പ്രഹസനം, ഏകാങ്കരൂപകം (സംസ്കൃതരീതിയിൽ അല്ല) എന്നിങ്ങിനെ പ്രകടനത്തിനായുള്ള സാഹിത്യവ്യവസായങ്ങളിൽ ഏപ്പെടാനുദ്ദേശിക്കുന്നവൎക്ക്, ഈ കമ്പനിയുടെ സഹായം (ഒരു പക്ഷേ) ഉപകാരപ്പെട്ടേയ്ക്കാമെന്നു വിചാരിക്കുന്നതുകൊണ്ടു പ്രസ്തുത വിജ്ഞാപനത്തിന്റെ ഒരു ചുരുക്കം ചുവടെ പ്രസിദ്ധം ചെയ്തുകൊള്ളുന്നു:
നമ്മുടെ ഭാഷയിൽ ഗദ്യനാടകം, പ്രഹസനം മുതലായ സാഹിത്യശാഖകൾ ദൈനന്ദിനം അഭിവൃദ്ധിപ്പെട്ടു
വരികയാണല്ലോ. ഈ പന്ഥാക്കളിൽ പ്രവൎത്തിക്കുന്ന കൈരളീസേവന്മാക്ക് ഉപദേശത്തിനോ, സഹായത്തിന്നോ, പ്രോത്സാഹനത്തിൽപോലുമോ യാതൊരു സംഘമോ, വ്യക്തിയോ ഇതഃപൎയ്യന്തം ഇല്ലാതെയാണിരിക്കുന്നത്. മലയാളം നാടകവേദിയിൽ പ്രകടിപ്പിപ്പിക്കണമെന്ന സദുദ്ദേശത്തോടെ അനേകം ക്ലേശങ്ങൾ സഹിച്ചു രചിക്കപ്പെടുന്ന ഏതൊരു നാടകത്തിനും, പ്രാസനത്തിനും, അതു സ്റ്റേജിൽ പ്രകടിപ്പിക്കപ്പെടുകയോ, പുസ്തകരൂപത്തിൽ പുറത്തുവരികയോ ചെയ്യും മുമ്പ്, പൊതുജനസമ്മ