Jump to content

താൾ:ഹാസ്യരേഖകൾ.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

യും ഓഹരിക്കു കിട്ടിയ സ്വകാൎയ്യ സ്വത്താണെന്നാണ്. ഭാഷയിൽ ഏതു രീതി നല്ലതു് ഏതു് ചീത്ത ഏതെടുക്കണം. ഏതു തള്ളണം എന്നൊക്കെ അവസാനമായി തീരുമാനിക്കാനുള്ളതു ഞാനാണ് മറ്റാരുമല്ല എന്നുള്ള വാസ്തവം ഈ രണ്ടു കക്ഷിക്കാരും ഒന്നുപോലെ മറന്നുകളയുന്നു. ഇവരിൽ ഒരുത്തനു വ്യാകരണം എന്ന തലക്കൂത്ത്; മറ്റവനു സ്വാതന്ത്ര്യം എന്ന വയറിളക്കം. ഒരുത്തനു ഭാഷ ഇരുമ്പുചട്ടയിട്ടു മുഖം മൂടി നടന്നാലേ തൃപ്തിയാവൂ; മറവൻ അവൾ നടന്നാലും കിടന്നാലും വേണ്ടില്ല മുണ്ടുമാത്രമുടുത്തുകൂടാ. ഈ പേക്കുത്തുകളും മത്സരങ്ങളുമെല്ലാം എന്നെ കുറച്ചൊക്കെ രസിപ്പിക്കുന്നില്ലായിരുന്നു എങ്കിൽ ഈ രണ്ടുതരം ചെകിത്താന്മാരെയും ഞാൻ കമാന്നു മൂളാതാക്കിയേനെ. പക്ഷേ അവരുടെ ഈ വഴക്കുകൾ എന്നെ രസിപ്പിക്കുന്നു. ദൈവത്താണേ രസിപ്പിക്കുന്നു! അതല്ലയോ ആവശ്യവും? ഇവന്മാർ എന്തും എഴുതട്ടെ; എങ്ങനെയും സാഹിത്യം പടയ്ക്കട്ടെ. എന്നെ ഏതുവിധത്തിലെങ്കിലും രസിപ്പിക്കയും എന്റെ ചുറ്റുപാടുകൾ ചില ചില നേരങ്ങളിൽ മറക്കാൻ സഹായിക്കയും ആരു ചെയ്യുന്നുവോ, പുത്തനാവട്ടെ, പഴഞ്ചനാവട്ടെ, അവനെ മാത്രമേ ഞാൻ യഥാൎത്ഥസാഹിത്യകാരനെന്നു പറകയുള്ളു. ഈ ഗുണമുള്ള കൃതികളെ മാത്രമേ സാഹിത്യമെന്ന നിലയ്ക്കു ഞാൻ മാനിക്കയുള്ളൂ ...... ഇത്യാദി.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/56&oldid=223278" എന്ന താളിൽനിന്ന് ശേഖരിച്ചത്