Jump to content

താൾ:ഹാസ്യരേഖകൾ.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചില വീക്ഷണകോണങ്ങൾ

നിശ്വാസങ്ങൾ. മദ്ദിതലക്ഷങ്ങൾക്ക് അവൾ സഖിയായിത്തീരണം. പാടത്തും പറമ്പിലും ഇറങ്ങി നടക്കണം അവൾ. അവൾക്കു യാതൊരു തടവും ഉടവുമുണ്ടാകാൻ പാടില്ല. കവിത അവളിൽ നിറയണം. വികാരം തിളയ്ക്കണം. പഴഞ്ചന്മാരുടെ മതപ്രകാരമുള്ള വൃത്തബന്ധം പദഘടന അൎത്ഥകല്പന അലങ്കാരപ്രയോഗം മുതലായി നിരുപയോഗങ്ങളും സാഹിത്യ മുതലാളന്മാർ ഏൎപ്പെടുത്തിയതുമായ അനാചാരച്ചുമടുകളെ അവൾ ഇനിയും ഭേസി നടപ്പാൻ ഇടയാകരുത്. ഇതിനെതിർ പേശുന്ന കഴുതകളെയെല്ലാം അടിക്കണം; തുരത്തണം; കാസർകോടു കടത്തണം. ഗദ്യത്തിനു തേജസ്സും രാജസ്സും വേണം. പെരുമ്പാമ്പുപോലിഴയുന്ന വാചകങ്ങളോ ക്ലിഷ്ടാൎത്ഥങ്ങളായ പ്രയോഗങ്ങളോ നിശ്ശേഷം അകറ്റണം. വ്യാകരണം വൃത്തശാസ്ത്രം അലങ്കാരശാസ്ത്രം എന്ന മൂന്നു അറുകൊലകളേയും ആവാഹിച്ചാണിയടിച്ച് അറബിക്കടലിൽ മുക്കണം. സൎവ്വവും സ്വതന്ത്രമായിരിക്കണം. യുവാക്കൾ സാഹിത്യരാജ്യം പിടിച്ചടക്കണം. അവിടെ ഒരുവിധത്തിലുള്ള ഭരണത്തിനും ഇടംകൊടുക്കാതെ എല്ലാരും വാളെടുക്കുണം..... ഇത്യാദി.

സാമാന്യവായനക്കാരൻ പറകയാണ്:

മലയാളഭാഷയെസ്സംബന്ധിച്ച് എന്തെല്ലാം ഗുലുമാലുകളാണപ്പാ ഓരോരുത്തൻ പറകയും പ്രസംഗിക്കയും എഴുതിവിടുകയും ഒക്കെച്ചെയ്യുന്നത്. ഇവന്മാരുടെ മട്ടും ഭാവവും വാക്കുതൎക്കങ്ങളുമെല്ലാം കണ്ടാലും കേട്ടാലും തോന്നിപ്പോകുന്നതു നമ്മുടെ ഭാഷ ഇവരിലാരോ കക്ഷിക്കാരുടേ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/55&oldid=223188" എന്ന താളിൽനിന്ന് ശേഖരിച്ചത്