Jump to content

താൾ:ഹാസ്യരേഖകൾ.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

ന'ക്കാർ അവളുടെ മുഖപദ്മത്തിൽ വാരിവൎഷിക്കുന്ന കരിസപ്തസമുദ്രങ്ങളെ കൊണ്ടും നിൎമ്മാജ്ജനം ചെയ്യപ്പെടാമോ എന്നു സന്ദേഹമാണു്. ഇതിന്നൊക്കെയും പുറമേ, പഴയ മഹാകവികളേയും, വിവേകം ഇനിയും ശേഷിച്ചിട്ടുള്ള സാഹിതീഭക്തന്മാരേയും, സമൂലം സാഹിത്യ ക്ഷേത്രത്തിൽനിന്നുമുച്ചാടനം ചെയ്യിച്ചാലേ ഈ മുറിവാലന്മാരിൽ കുറേപ്പേൎക്കു തൃപ്തിയാകയുള്ളൂപോലും! ഭാഷയോടു കാട്ടുന്ന ഇത്തരം അനീതികൾ സ്വമാതൃവക്ഷസ്സിൽ നാരാചാപ്രയോഗം ചെയ്യുന്നതിനു തുല്യമാണെന്നു ഈ ശശബുദ്ധികൾ സ്മരിക്കാത്തതാണ് കഠിനം! പക്ഷേ, എന്തുചെയ്യാം. സാഹിത്യത്തിൽ ഒരു ശിക്ഷാനിയമമില്ലല്ലോ!..... .... ഇത്യാദി.

ഇന്നത്തെ യുവകവി പറകയാണ്:

ഒരുവക പഴഞ്ചൻ സാഹിത്യകാരന്മാരുടേയും പണ്ഡിതന്മാരുടേയും ഏറിയ കാലത്തെ കൈകാൎയ്യംകൊണ്ടു മലയാളഭാഷ വളച്ച് മൂത്തു മുരടിച്ചു കാടുകേറി കിടക്കയാണിപ്പോൾ. ഫാഷനില്ല അവൾക്ക്, പുഷ്ടിയില്ല അവൾക്ക്, രസികത്വമില്ല അവൾക്ക്, മിസ്റ്റിസിസമില്ല അവൾക്ക്, വഴക്കമില്ല അവൾക്ക്, ചൊടിയില്ല അവൾക്ക് - ഇതെല്ലാം ഉടനടിയുണ്ടാകണം. എന്റെയും കൂട്ടരുടേയും പ്രയത്നം കൊണ്ടുണ്ടാകണം. അൎത്ഥശൂന്യങ്ങളായ പാണ്ഡിത്യനിയമശൃംഖലകൾ അവളുടെ കാലും കരവും ബന്ധിച്ചിരിക്കുന്നതു മുറിച്ചെറിഞ്ഞ് അവളെ സ്വതന്ത്രയാക്കണം. ആശയം പകർത്തുന്നതിൽ കെൽപ്പും ജീവസ്സും ഉളവാക്കണം. പ്രേമം അവളിൽ തുളുമ്പിയൊഴുകണം. പ്രേമഗീതങ്ങളായിരിക്കണം അവളുടെ ഉച്ഛ്വാസ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/54&oldid=223179" എന്ന താളിൽനിന്ന് ശേഖരിച്ചത്