Jump to content

താൾ:ഹാസ്യരേഖകൾ.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

തിയും, കലാവൈദഗ്ദ്ധ്യവും നിരൂപണകുശലതയും തികഞ്ഞ് നാടകപണ്ഡിതന്മാരുടെ അഭിപ്രായമറിയാനോ, പരിശോധനയ്ക്കു പാത്രമാവാനോ, തദ്വാരാ ദൂഷ്യങ്ങൾ ദുരീകരിക്കപ്പെടുവാനോ അവസരമില്ലാതെയാണിപ്പോൾ ഇരിക്കുന്നത്. ആടിക്കണ്ടുകഴിഞ്ഞാലോ, ഒരു നാടകത്തെ സംബന്ധിച്ചു് അനാവശ്യവും അനധികൃതവുമായ അസംബന്ധങ്ങൾ പത്രദ്വാരാ ജല്പിച്ചു വിടുവാൻ അഹമഹമികയാ ശ്രമിക്കുന്ന 'അമട്ര്യൂറ'ന്മാർ പലരുമുണ്ട്. എന്നാൽ ഇത്തരം വികത്ഥനങ്ങൾ ഭാഷാ (ഗദ്യ) നാടകവളൎച്ചയുടെ ഈ കൌമാരാവസ്ഥയിൽ ഗുണത്തിനുപകരം വലിയ ദോഷമാണ് വരുത്തിക്കൂട്ടുന്നത്. ഈ ദുരവസ്ഥയെ ദൂരീകരിക്കുവാനും, നാടകമെഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുമായി, അതിപ്രശസ്തനായ ഒരു ഗദ്യനാടകമെഴുത്തുകാരന്റെ നായകത്വത്തിൽ, മിടുമിടുക്കന്മാരായ പണ്ഡിതന്മാരും പേരെടുത്ത വിമൎശകന്മാരും ഒത്തുചേൎന്നു സ്ഥാപിതമായിട്ടുള്ള ഒരു കമ്പനിയാണ് ഞങ്ങളുടേത്. ഞങ്ങൾ ഏതുതരം നാടകവും സൂക്ഷ്മവും കൂലങ്കഷവുമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി, രൂപം വരുത്തി, അറ്റകുറ്റങ്ങൾ നിരത്തി, നന്നാക്കിക്കൊടുപ്പാൻ ഉടമ്പട്ടു കൊള്ളുന്നു. ഇതിന്, ഞങ്ങൾക്കു തരേണ്ടതും, തെറ്റുകളുടേയും അറ്റകുറ്റങ്ങളുടേയും ഏറ്റക്കുറച്ചിലനുസരിച്ചുള്ള ഒരു നിസ്സാരമായ ഫീസുമാത്രം. (തപാൽ ചിലവു പുറമെ.)

ഞങ്ങളുമായി ഇടപെടുന്നതുകൊണ്ടുള്ള സൌകൎയ്യങ്ങൾ:

൧. ഞങ്ങളുടെ പരിശോധകസംഘം സാഹിത്യത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/58&oldid=223309" എന്ന താളിൽനിന്ന് ശേഖരിച്ചത്