Jump to content

താൾ:ഹാസ്യരേഖകൾ.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

രും ഏൎപ്പാടുചെയ്തിട്ടില്ല. നമ്മുടെ രാജപ്രമുഖന്റെ ഗവൎമ്മേണ്ടിനെതിരായി പ്രവർത്തിക്കത്തക്ക കരളുറപ്പ് തദ്വംശജനെന്നു കൊട്ടിഘോഷിക്കുന്ന ചന്ദ്രനോ, മററു വല്ലവൎക്കുമോ ഉണ്ടാകുമെന്നും തോന്നുന്നില്ല. അഥവാ അങ്ങനെ വല്ലതും ഉണ്ടാകയാണെങ്കിൽത്തന്നെ അതു കൊല്ലൂർ മൈതാനത്തോ, കാവനാട്ടു കമ്പോളത്തിൽ പോലുമോ കാണാതിരിക്കെ തിരുനക്കരച്ചന്തയുടെ വടക്കുവശത്തു കാണുമെന്നു പറയുന്നതു് അത്ഥശൂന്യമായ അസംബന്ധം മാത്രമാകുന്നു. ഈ സംഗതിയെക്കുറിച്ചു പ്രസിദ്ധസമുദായോത്തേജകനായ ബഹുമായ ശ്രീകുന്ന മാതുപിള്ള അവർകൾ അയച്ചുതന്ന ഒരു സാരസമ്പൂൎണ്ണമായ ലേഖനത്തെ ഞങ്ങൾ പേജിൽ ചേർത്തിരിക്കുന്നു.

൭-ആം പേജിൽ ഇങ്ങിനെ വായിക്കാം:

"ഇക്കഴിഞ്ഞ ൫-ആമ്നു ലെ 'കേരളമനോരഥം' പത്രത്തിൽ സി. എം. കരിയാ എന്ന ഭാഷാ(?) പണ്ഡിതൻ ചന്ദ്രഗ്രഹണത്തെപ്പറ്റി ഒരു പച്ചക്കള്ളം കുത്തിക്കുറിച്ചു വിട്ടിരുന്നതു തിരിച്ചറിവും വിവേകമുള്ളവരാരും കണ്ടിരിക്കാൻപോലും ഇടയില്ല. ആ കബന്ധപ്രസ്താവനയെ അതൎഹിക്കുന്ന അനസൂയമായ രാജകോടിയിൽ വിട്ടിട്ടു മിണ്ടാതിരിക്കാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്യുന്നതിന് എന്റെ സ്വാത്മാഭിമാനം എന്നെ അനുവദിക്കുന്നില്ല. എന്തു ദോഷം പറഞ്ഞുപരത്താൻ ഇക്കൂട്ടർക്കു ചുണയും നാണവും മാനവും ഇല്ലാതിരിക്കുന്നിടത്തോളം കാലം ഈ ജലജളൂകന്മാരെ ഒന്നു മൎയ്യാദപഠിപ്പിക്കേണ്ടത് അത്യാവശ്യമായിത്തീർന്നിരിക്കുന്നു. ചന്ദ്രഗ്രഹണം പോലും

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/46&oldid=222778" എന്ന താളിൽനിന്ന് ശേഖരിച്ചത്