Jump to content

താൾ:ഹാസ്യരേഖകൾ.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചന്ദ്രഗ്രഹണം

എം. കരിയാ അവർകൾ 'മനോരഥ'ത്തിനു പ്രത്യേകമായി അയച്ചിട്ടുള്ളതും ഞങ്ങൾ അന്യത്ര ചേൎത്തിട്ടുള്ളതുമായ അത്യന്തം ശ്രദ്ധേയമായ ഒരു ലേഖനത്തിലേയ്ക്കു ഞങ്ങൾ വായനക്കാരുടെ ശ്രദ്ധയെ ക്ഷണിച്ചുകൊള്ളുന്നു. ഈ അഭിപ്രായമനുസരിച്ച് ഈ മാസം ൧൧-ആം നു- ഒരു ചന്ദ്രഗ്രഹണമുണ്ടാവാനുള്ള സകല ഏൎപ്പാടുകളും ചെയിരിക്കുന്നു. നമ്മുടെ പൌരാവകാശസ്വാതന്ത്രങ്ങളെ സ്ഥാപിച്ചുകിട്ടുവാൻ ഉപയുക്തമായി തീരുമെന്നുള്ളതിനാൽ, രാഷ്ട്രീയാസമത്വങ്ങൾ അനുഭവിക്കുന്ന എല്ലാ സമുദായങ്ങളും ഇതിൽ ശ്രദ്ധപതിപ്പിക്കേണ്ടതുമാണെന്നു ഞങ്ങൾ അവരെ ഉൽബോധിപ്പിച്ചുകൊള്ളുന്നു."

ഇതിനുശേഷം, അടുത്ത -ആം -നുയിലേ 'കേരളപൂജ്യം' ദിനപ്പതിപ്പു പത്രത്തിൽ ഇങ്ങിനെ കാണപ്പെടുന്നു എങ്കിൽ അതിശയിക്കാനില്ല.

"ആകാശത്തിലും പൗരാവകാശം പോലും!"

'കേരള മനോരഥം' എന്നു പറയുന്ന ഓടപ്പത്രത്തിൽ ഈ മാസം ൧൧ ആം നു ഉണ്ടാകാനിരിക്കുന്നു എന്നു പറയുന്ന ചന്ദ്രഗ്രഹണത്തെപ്പറ്റി ഞങ്ങൾ വിശദമായി അന്വേഷിച്ചുകഴിഞ്ഞു. ആ പ്രസ്താവം മുഴുവൻ അവാസ്തവവും പൂൎവാപരവിരുദ്ധവുമാകുന്നു. 'കണ്ടാലുമറിയാത്ത കള്ളന്മാർ തലയ്ക്കിട്ടുകൊണ്ടാലുമറികയില്ല' എന്നു നമ്പ്യാരാശാൻ വണ്ണിച്ചിട്ടുള്ളത് എത്ര മഹത്തായ പരമാൎത്ഥമാണ് എന്നത്രേ ഇതു വായിച്ചപ്പോൾ ഞങ്ങൾക്കു തോന്നിയതു്. ഞങ്ങളുടെ അറിവിൽപ്പെട്ടിടത്തോളം ഈ മാസം ൧൧-ആം നു യാതൊരു ചന്ദ്രഗ്രഹണവും ഉണ്ടാവാൻ ആ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/45&oldid=222691" എന്ന താളിൽനിന്ന് ശേഖരിച്ചത്