൧൧൧൯ കൎക്കിടകം ൫-ആം൯ലെ 'കേരളമനോരഥം' പ്രതിദിനപത്രത്തിൽ രാജശ്രീ സാഹിബ് ബഹുദൂർ സി. എം. കരിയാ ഇപ്രകാരം ഒരു ലേഖനം എഴുതി എന്നിരിക്കട്ടെ.
"ഈ മാസം 25നു ഒരു ചന്ദ്രഗ്രഹണം ഉണ്ടാകുന്നതാണ് എന്നതു വിവാദാതീതമായ ഒരു പരമാൎത്ഥമത്രേ. പ്രസ്തുതഗ്രഹണം തിരുവനന്തപുരം ഒബ്സർവേറ്ററിയിൽ അന്നു പകൽ ൪ മണി മുതലും തിരുനക്കരച്ചന്തയ്ക്കു വടക്കുവശത്തു രാത്രി ആറേമുക്കാൽ മണിക്കും കാണപ്പെടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നു.
'ഗജഭുജംഗവിഹംഗമബന്ധനം
ശശിദിവാകരയോർഗ്രഹപീഡനം'
എന്നു ശുനകോപനിഷത്തിൽ വിവരിച്ചുകാണുന്നതിൽനിന്നും ഊഹ്യമായിട്ടുള്ളത്, ഇപ്പോഴത്തെ ഗവൎമ്മേണ്ടിന്റെ ഇംഗിതങ്ങൾക്ക് അനുയോജ്യമായ വിധത്തിലല്ല ഈ സംഭവത്തിന്റെ വ്യാപ്തിയുടെ പരിണാമം എന്നാകുന്നു നാടാസകലം ജിജ്ഞാസ പ്രദൎശിപ്പിച്ചുപോരുന്ന ഏതദ്സംഭവത്തെ ത്രിവിധകരണങ്ങൾകൊണ്ടും തടയാൻ ചില ജനദ്രോഹികൾ പല കുനയങ്ങളും അനുഷ്ഠിപ്പാൻ ബദ്ധകങ്കണമായിരിക്കയാണ് എന്നും ഒരു കിംവദന്തിയുണ്ടു്."
അതേ ലക്കം പത്രത്തിൽത്തന്നെ ഒരു പത്രാധിപക്കുറിപ്പും കാണപ്പെടും. "രാജശ്രീ സാഹിബ് ബഹുദൂർ സി.