ത്തു. അവൾക്കു വായിപ്പാൻ വശമില്ലായിരുന്നതിനാൽ അവൾ അയാളോടുതന്നെ അതു വായിക്കാൻ അപേക്ഷിച്ചു. അയാൾ വായിച്ചത് ഇങ്ങിനെ ആയിരുന്നു: 'പത്തു ഫ്രാങ്കും ഒരു ഡസൻ ഉമ്മയും ഇതോടൊന്നിച്ചയച്ചുകൊള്ളുന്നു.' പോസ്റ്റ് മാസ്റ്റർ പത്തു ഫ്രാങ്ക് എണ്ണി അവളെ ഏല്പിച്ചശേഷം അവളോട് ഇനി ബാക്കിയുള്ളതും വേണ്ടേ' എന്നു ചോദിച്ചു. അഭ്യസ്തവിദ്യയായ ആ ബാലിക അദ്ദേഹം അയച്ചതാണെങ്കിൽ വേണം എന്നുതന്നെ മറുപടി പറഞ്ഞു. കൃത്യനിഷ്ഠയുള്ള ആ പോസ്റ്റ് മാസ്റ്റർ അവൾക്ക് ഉടൻ തന്നെ മണിയാർഡിൽ പറഞ്ഞിരുന്നതനുസരിച്ചു ചുംബനങ്ങളും കൊടുത്തു. അവൾ സന്തോഷഭരിതയായി മടങ്ങിപ്പോയി. എന്നാൽ സ്വഗൃഹത്തിനോടടുത്തെത്താറായപ്പോൾ മാത്രമാണ് അവൾ ഒരു കാൎയ്യം ഓൎമ്മിച്ചത്. അതു് ആ പോസ്റ്റ് മാസ്റ്റര് കണക്കു പിശകിപ്പോയി എന്നുള്ളതായിരുന്നു. ഒരു ഡസനുപകരം അയാൾ ആകെ ഇരുപതു ചുംബനങ്ങൾ അവൾക്കു കൊടുത്തിരുന്നു. ഇതോർമ്മിച്ചപ്പോൾ അവൾ വേഗം പോസ്റ്റാപ്പീസിൽ തിരിച്ചുചെന്ന് അബദ്ധത്തിൽ കൂടുതൽ കൊടുത്തു പോയതിനെ അയാളെ റൊക്കമായി തിരിച്ചേല്പിച്ചു കൃതാൎത്ഥതയോടെ മടങ്ങുകയും ചെയ്തു. ഈവിധത്തിലുള്ള സത്യനിഷ്ഠ അഭിനന്ദനീയമെന്നു പറയേണ്ടതില്ലല്ലോ.
താൾ:ഹാസ്യരേഖകൾ.pdf/43
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കൌതുകവാൎത്തകൾ