Jump to content

താൾ:ഹാസ്യരേഖകൾ.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

ളം ഉണ്ട്. മുട്ടയിടാറായി എന്നു ബോധ്യമുള്ള ഒരു കോഴിയുടെയോ (താറാവിന്റെയോ) പൃഷ്ഠഭാഗത്ത് ഈ യന്ത്രത്തെ ഘടിപ്പിക്കണം. ഒരു മുട്ടയിട്ടുകഴിഞ്ഞാലുടൻ തന്നെ യന്ത്രത്തിലെ സൂചി ഗ്രാഫ് പേപ്പറിൽ ൧ എന്നടയാളപ്പെടുത്തുന്നതാണ്. ഇങ്ങനെ ഒരു കോഴി എത്ര മുട്ടയിടുന്നു എന്നു മേൽപ്രകാരം ഗ്രാഫിൽ പതിയുന്ന അടയാളങ്ങളിൽനിന്നും മായി കണക്കാക്കാവുന്നതാകുന്നു. കൃഷിക്കാൎക്ക് അത്യന്തം ഉപയോഗപ്രദമായ ഈ പുതിയ ഉപകരണത്തിന് ൧൮ ഡാളർ മാത്രമേ വിലയുള്ളൂ.

8. തപാൽ മാർഗ്ഗം ചുംബനം

യൂറോപ്യൻ രാജ്യങ്ങളിൽ തപാലേൎപ്പാട് ഈ രാജ്യത്തെക്കാൾ വളരെ വളരെ അഭിവൃദ്ധിയെ പ്രാപിച്ചിട്ടുണ്ട്. അവിടങ്ങളിൽ തപാൽ മാർഗ്ഗം അയയ്ക്കാവുന്ന സാധനങ്ങളുടെ വൈവിധ്യം തുലോം വിപുലമാകുന്നു. ഇതിന്നുദ്ദാഹരണമായി കഴിഞ്ഞ മാസത്തിൽ തെക്കെ ഫ്രാൻസിലുള്ള ആവേൺ എന്ന ചെറുപട്ടണത്തിൽ നടന്ന വിചിത്രമായ ഒരു സംഭവത്തെത്തന്നെ എടുക്കാം. ആ സ്ഥലത്തെ പതിനെട്ടു വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഒരു മണിയാൎഡർ കിട്ടി. അവിടങ്ങളിൽ ചെറുപട്ടണങ്ങളിൽ മണിയാൎഡറുകൾ കക്ഷിതന്നെ പോസ്റ്റാഫീസിൽ നേരിട്ടുചെന്നു മേടിച്ചുകൊള്ളണമെന്നാണ് ചട്ടം. അതനുസരിച്ച് അവൾ മണിയാർഡർ വാങ്ങാൻ ആപ്പീസിൽ ഹാജരായപ്പോൾ ചെറുപ്പക്കാരനായ പോസ്റ്റ് മാസ്റ്റർ മണിയാർഡർഫാറത്തിന്റെ ചുവട്ടിൽ, അതു അയച്ച് അവളുടെ ഭർത്താവു് എഴുതിയിരുന്ന ഒരു കുറിപ്പ് അവളെക്കാട്ടിക്കൊടു

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/42&oldid=222598" എന്ന താളിൽനിന്ന് ശേഖരിച്ചത്