Jump to content

താൾ:ഹാസ്യരേഖകൾ.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കൌതുകവാൎത്തകൾ

ചെയ്തിട്ടും തന്നെ വിട്ടുമാറാൻ വിപ്രിയം പ്രദശിപ്പിച്ച ആ ജീവിയിൽ അദ്ദേഹത്തിനു് അലിവു തോന്നി, പട്ടണത്തിലേയ്ക്കു കൊണ്ടുപോന്നു.

ഒരു ദിവസം രാത്രി ഡാക്ടർ സ്വന്തം വസതിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ജനലിലെ കണ്ണാടിച്ചില്ലുകൾ പൊട്ടിത്തകരുന്ന ശബ്ദം കേട്ടുണൎന്നു പോയി. മൃതിയിൽ തൻറ ജോലി മുറിയിലേക്കോടിച്ചെന്നപ്പോൾ കണ്ട കാഴ്ച അദ്ദേഫത്തെ സ്തബ്ധനാക്കി. എന്തെന്നാൽ തന്റെ ഉറ്റ മിത്രമായ സൎപ്പം ഒരു തസ്കര മുഷ്ക്കനെ സ്വദേഹം കൊണ്ട് ഒരു മേശയുടെ കാലിൽ ബന്ധിച്ചു വെച്ചും കൊണ്ട്, വാൽ, കണ്ണാടിജന്നലിന്മേൽ അടിച്ച് ഒച്ചയുണ്ടാക്കി ബീറ്റു കാൺസ്റ്റബിളിനെ ആകൎഷിക്കാൻ ശ്രമിക്കുന്ന കാഴ്ചണദ്ദേഹം കണ്ടത്!

2. ഒരു പുതിയ കണ്ടുപിടുത്തം.

അനേകകാലത്തെ ക്ഷമാപൂൎവ്വമുള്ള പരീക്ഷണങ്ങളുടെ ഫലമായി ഫിലാഡൽഫിയായിലെ ഹെർബർട്ട് മാസ് എന്ന ഒരു യന്ത്രനിൎമ്മാണക്കാരൻ കോഴികൾ ഇടുന്ന മുട്ടകളുടെ സംഖ്യ സൂക്ഷ്മമായി നിണ്ണയപ്പെടുത്താൻ ഉപകരിക്കുന്ന ഒരു യന്ത്രം കണ്ടുപിടിച്ചിരിക്കുന്നു. അഞ്ചിഞ്ചു വ്യാസമുള്ള വൃത്താകൃതിയായ ഒരു അലുമിനിയംകുഴലിൽ ഒരു കറങ്ങുന്ന സൂചിയും അതിനടിയിലായി ഒരു ഗ്രാഫു പോലെയുള്ള പേപ്പറും ഈ യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്നു. സൂചിയും ഗ്രാമും കൂടിയതിന് 'റെക്കാർഡർ' എന്നു പറയപ്പെടുന്നു. ഈ യന്ത്രത്തിനു രണ്ടടിയോളം നീ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/41&oldid=222597" എന്ന താളിൽനിന്ന് ശേഖരിച്ചത്