[പല പത്രങ്ങളിലേയും കൗതുകരംഗങ്ങൾ സുപ്രസിദ്ധമാണല്ലോ. അവയിലെയും ഇതേവരെ ഉൾപ്പെടുത്തിക്കണ്ടിട്ടില്ലാത്ത ചില യഥാർത്ഥകൗതുകവൃത്താന്തങ്ങളെ ചുവടേ ചേൎത്തുകൊള്ളുന്നു.]
1. ഒരു പാമ്പിന്റെ ഉപകാരസ്മരണ
അമേരിക്കയിൽ യൂകട്ടാൺ എന്ന ദിക്കിലുള്ള ഒരു വനത്തിൽക്കൂടി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ഡോക്ടർ വഴിമദ്ധ്യേ ഒരു പാമ്പിനെ മരണത്തിൽനിന്നും രക്ഷിക്കാനിടയായി. ഭാരംകൂടിയ ഒരു കല്ലുവന്നു വീണതുനിമിത്തം ദേഹത്തിന്റെ പകുതിയിലധികം ഭാഗം ചതവും മുറിവും പാറി കിടന്നു പുളഞ്ഞുകൊണ്ടിരുന്ന ആ പാമ്പിനെ അദ്ദേഹം കല്ലിളക്കി രക്ഷപ്പെടുത്തി. തന്റെ കൈവശമുണ്ടായിരുന്ന ചില മരുന്നുകൾ പുരട്ടി സുഖമാക്കിയിട്ടു. അതിനുശേഷം അഞ്ചിൽ ചില്വാനം കൊല്ലങ്ങൾക്കു ശേഷമാണ് ഡാക്ട്ൎക്ക് ആ സ്ഥലം വീണ്ടും സന്ദശിക്കാൻ സംഗതി വന്നത്. അപ്പോൾ അദ്ദേഹത്തിനു് അത്ഭുതവും ആനന്ദവും ഉണ്ടാക്കുന്ന ഒരു കാൎയ്യം സംഭവിച്ചു. പാതയുടെ സമീപമുണ്ടായിരുന്ന കുററിക്കാട്ടിൽ നിന്നും ഒരു സർപ്പം ഓടി വന്ന് അദ്ദേഹത്തിന്റെ കാലിൽ ചുറ്റിപ്പിണഞ്ഞുകേറി. അതിനെ എടുത്തുമാറ്റാനായി ഡാക്ടർ കൈ നീട്ടിയപ്പോൾ ആ ജന്തു സ്നേഹപുരസ്സരം കൈ നക്കി. കുറേ കഴിഞ്ഞു ഡാക്ടർ ആ സ്ഥലം വിടാൻ ഭാവിച്ചപ്പോൾ നന്ദിയേറിയ ആ പാമ്പ് അദ്ദേഹത്തെ അനുഗമിച്ചു. എന്തു