Jump to content

താൾ:ഹാസ്യരേഖകൾ.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കവികൾക്ക് ഉപദേശം

യിരിക്കണമെന്നും മറ്റും വാദിച്ചേക്കാവുന്ന വായനക്കാരൻ യാതൊരു നിഷേധപ്രകടനങ്ങളും കൂടാതെ, ഈ ആശയങ്ങളേയും കൂടി ഗ്രഹിച്ചുകൊള്ളും.

ഇത്രത്തോളം എഴുതിക്കഴിഞ്ഞപ്പോൾ, നമ്മുടെ ഒരു സുഹൃന്മനായ കൃഷ്ണൻനായർ ഒന്നു മുറുക്കാനായി എൻറ മുറിയിൽ കേറിവന്നു. കൂടെ ആർ. കെ. അതിരമ്പുഴ എന്നൊരു കവിയുമുണ്ടായിരുന്നു. അദ്ദേഹം ലേഖനത്തിന്റെ തലക്കെട്ടിനാൽ ആകഷിക്കപ്പെട്ട് ഇതൊന്നു വായിച്ചേ മതിയാവൂ എന്നു ശഠിച്ചു. 'അര'വിദ്യയാണങ്കിലും, വായിച്ചുനോക്കാൻ അദ്ദേഹത്തെ ഞാൻ സമ്മതിക്കേണ്ടിവന്നു. മുഴുവൻ ഒന്നു വായിച്ചശേഷം, കവി അവർകൾ ഒന്നു നീണ്ടുനിവർന്നുനിന്ന് എന്നോടിങ്ങിനെ ചോദിക്കയായി: “എന്റിഷ്ടാ, കവികൾ, ഒരു കാഴ്ചയോ അനുഭവത്തേയോ ഒക്കെ വായനക്കാരന്റെ മുമ്പിൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നതായി ആരാണ് നിങ്ങളോടു പറഞ്ഞത് ?"

ഈ ചോദ്യം കേട്ടു ഞാൻ വളരെ അന്ധാളിച്ചു.. ആലോചിച്ചു... ....... ഒരു കവിയുടെ ഉദ്ദേശം ഇതായിരിക്കണമെന്നു തന്നോടാർ പറഞ്ഞു...... ആർ പറഞ്ഞു? 'ആവോ, നമുക്കു തിരിയാ' എന്നുറച്ചു തിരുനാമങ്ങൾ ചൊൽക ഹരിനാരായണായ നമഃ!!

ഇതിനുശേഷം ഞാൻ കവികളായുള്ള സകലസമ്പൎക്കവും കളഞ്ഞു കൈകഴുകിയിരിക്കയാണ്...... അതേ, സ്നേഹിതാ, ഒരു കഷ്ണം 'ബാർക്കോ'സോപ്പുകൊണ്ടുതന്നെ!

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/39&oldid=222459" എന്ന താളിൽനിന്ന് ശേഖരിച്ചത്