30
സ്പഷ്ടമദ്ദിക്കിലുള്ളൊരു മുന്നൂറി-
യെട്ടു ബാലികമാരിലൊന്നാമവൾ."
എന്നുതന്നെ പറയുന്നു നൂറ്റുക്കു
തൊണ്ണൂറ്റേഴു ജനങ്ങളുമദ്ദിശി
മൂന്നുപേൎക്കു തിമിരമാ,ണായവർ
മൂക്കിലാനയിരിക്കിലും കാണാത്തോർ"
എന്നിങ്ങിനെയോ മറേറാ കാൎയ്യം കാൎയ്യമായി പറയുകയായിരുന്നാൽ വായനക്കാരുടെ ശ്രദ്ധയെ ആകൎഷിക്കാൻ സാധിക്കുന്നതും, അവക്ക് ഒരു വിരുദ്ധ മനോഭാവം ഉണ്ടാക്കാതെ കഴിക്കാവുന്നതുമാകുന്നു. എന്നുതന്നെയല്ല. ചില കാൎയ്യങ്ങളിൽ മിതത്വവും, ഔചിത്യയും പരിപാലിക്കുന്ന കവി, അതിന്റെ കൂട്ടത്തിൽ, പ്രത്യക്ഷത്തിൽ അത്രതന്നെ മിതമല്ലാത്ത ചില അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നാൽത്തന്നെയും വായനക്കാർ അതത്ര ഗണ്യമാക്കിയില്ലതാനും. ഇങ്ങനെ,
'വണ്ടാർകുഴലിതൻ ചുണ്ടു പവിഴത്തിൻ-
തുണ്ടാലേ തീർത്തതു തൎക്കമില്ല;
കണ്ടിട്ടവളുടെ മെയ്യൊളി;പത്തു പ-
ന്ത്രണ്ടു മണിക്കൂറുൾ പാൽ പുളിപ്പൂ.'
എന്നോ മറേറാ കൂടി മുൻപറഞ്ഞ മൎയ്യാദാപൂൎവ്വമായ വൎണ്ണനയുടെ ഇടയ്ക്കു കടത്തി പ്രയോഗിച്ചാലും ആരും അതിനു എതിരഭിപ്രായം പറകയില്ല. സാമാന്യമായി, ചായം തേച്ചാലേ ചുണ്ടു പവിഴംപോലാവും എന്നും, നിറം പാലു പോലെയിരിക്കണമെങ്കിൽ പാണ്ടിന്റെ സുഖക്കേടുണ്ടാ