Jump to content

താൾ:ഹാസ്യരേഖകൾ.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കവികൾക്ക് ഉപദേശം

മഭാജനമായ യുവതി, സൗന്ദൎയ്യവതിയായിരിക്കാം. സൌശീല്യവതിയായിരിക്കാം, ബുദ്ധിഗുണമുള്ളവളുമായിരിക്കാം. എനിക്ക് ഇതിനൊന്നും എതിരുപറവാനില്ല. എന്നാൽ, കവികൾ യാവരും അവരവരുടെ പ്രേമധാമങ്ങളെക്കുറിച്ചു പണ്ടേമുതല്ക്ക് ഇങ്ങിനെയൊക്കെത്തന്നെയാണ് പറഞ്ഞു കണ്ടിരിക്കുന്നത്. ഈ ദിക്കൽ ഇത്രയധികം സൎവ്വസൽഗുണണ സമ്പൂൎണ്ണാകളായ യുവതികൾ ഉണ്ടെന്നുവരികിൽ ഇവിടത്തെ ആണുങ്ങളെല്ലാം ഇതിനുമുമ്പേത്തന്നെ ബൎമ്മയിലോ മലേഷ്യയിലോ കുടികയറി രക്ഷനേടിക്കഴിഞ്ഞേനേ. ആകയാൽ, ഒന്നുകിൽ നിങ്ങൾ പറയുന്നതു കള്ളം; അല്ലെങ്കിൽ മറ്റു കവികളെല്ലാം പറയുന്നതു കള്ളം. എന്തെന്നാൽ നിങ്ങളെല്ലാരും കൂടി പറയുന്നതെപ്പേരും പരമാൎത്ഥമായിരിക്കുന്നതിനു ലോകപ്രകൃതിതന്നെ എതിരാണ്. മാത്രവുമല്ല, നിങ്ങൾ വൎണ്ണിക്കുന്ന സ്ത്രീജനങ്ങളിലാരും എനിക്കടുത്തു പരിചയമുള്ള ഒരു തങ്കക്കുടത്തിന്റെ......" എന്നിങ്ങിനെ അയാൾ പറയും.

അതുകൊണ്ടു് ഈവിധത്തിലൊന്നുമല്ല ഒരു കവി തന്റെ പ്രേമഭാജനത്തെ മഹാജനസമക്ഷം അവതരിപ്പിക്കേണ്ടതു്.

"ഞാനറിയുമൊരു പെങ്കിടാവിനെ,
മാനിനിയവൾ നിമല, ശൎമ്മദ,
കാനനത്തിലെക്കുല്യപോലായവൾ
പാനയോഗം, പരസ്യപ്പെടാത്തവൾ:
കുട്ടുമംപള്ളിയെന്ന ദേശത്തിലെ-
കുട്ടിയാണവൾ, 'കുട്ടിമാൻകണ്ണിയാൾ

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/37&oldid=222457" എന്ന താളിൽനിന്ന് ശേഖരിച്ചത്