ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചന്ദ്രഗ്രഹണം
അവന്മാരുടെ അഹന്തയുടെ ഗ്രഹണമാണ്! ഗൎഭപാതം ഭവിച്ച അമ്പത്തൊന്നുലക്ഷപ്രക്ഷോഭണത്തിൽ പറ്റിയ ഭീമാബദ്ധത്തെ കേവലം മറന്നു ഇപ്പോൾ ഈ ചന്ദ്രഗ്രഹണപ്രക്ഷോഭണമായ ഓലപ്പാമ്പിനെ ആട്ടിക്കൊണ്ട് അതിലൂടെ, അന്യസമുദായദ്രോഹവും രാജ്യദ്രോഹവും യഥേഷ്ടം അനുഷ്ഠിക്കാമെന്നു വല്ല കുബുദ്ധികളും വിചാരിക്കുന്നുണ്ടെങ്കിൽ അതു വെറും സാഹസം മാത്രമാണ്. എന്തായാലും ഗവൎമ്മേണ്ടും പൌരബോധമുള്ള രാജ്യഭക്തന്മാരായ പ്രജാസഞ്ചയങ്ങളും ഒത്തൊരുമിച്ച് ആകാശത്തിൽക്കൂടിയും സ്വച്ഛന്നം കൈകടത്തിക്കളയാമെന്നുള്ള ഇക്കൂട്ടരുടെ ദുരാഗ്രഹത്തെ കുരുന്നിലേതന്നെ നശിപ്പിച്ചുകളയാൻ വേണ്ടതു പ്രവർത്തിക്കേണ്ട കാലം സമീപിച്ചിരിക്കുന്നു.