ക്രമത്തിൽ വർണ്ണിക്കുകയാണ്` ചെയ്യുന്നത്. നാം കാണുന്നത് പരിചയേയല്ല, ഒരു ദിവ്യശില്പ്പി ആപരിചയെ നിർമ്മിക്കുന്നതാണ്`. അദ്ദേഹത്തിന്റെ ചുറ്റികയുടെ ശബ്ദം നാം കേള്ക്കുന്നു. അസംസ്കൃതമായ ലോഹം ചുറ്റികയുടെ അടികൊണ്ട് നമ്മുടെ മുമ്പിൽ തെളിഞ്ഞുതെളിഞ്ഞുവരുന്നു. ആ പരിചയിൽ വാർത്തിട്ടുള്ള വിശിഷ്ടരൂപങ്ങൾ നമ്മുടെ മുമ്പിൽ ഉയർന്നുയർന്നുവരുന്നു. അങ്ങനെ ആ പരിച നാം നോക്കിനിൽക്കെത്തന്നെ ക്രമേണ പൂർണ്ണരൂപം കൊള്ളുന്നു.
മഗ്‌ദലനമറിയം കൃസ്തുനാഥനെ സമീപിക്കുന്ന ഘട്ടം ഉചിതവർണ്ണനയുടെ മറ്റൊരു ദൃഷ്ടാന്തമാണ്`. നിശ്ചലമായ ഒരു ചിത്രമല്ല കവി ഇവിടെ വരച്ചിട്ടുള്ളത്. ഒരു നദി സമുദ്രത്തെ പ്രാപിക്കുമ്പോൾ കടന്നുപോകുന്ന ഭൂവിഭാഗങ്ങളുടെ വൈവിധ്യം, മഗ്‌ദലനമറിയത്തിന്റെ ഭാവവിശേഷങ്ങൾ വർണ്ണിച്ചിരിക്കുന്നതിലും കാണാം.
'നളിനിയിൽ നിന്ന് വേറൊരു ദൃഷ്ടാന്തമെടുക്കാം:
“ | ഒറ്റയായിടകുരുങ്ങിവാച്ച തൻ - കറ്റവാർകുഴലു തൽപദങ്ങളിൽ |
” |
ഇവിടെയും മാറിമാറിക്കൊണ്ടിരിക്കുന്ന ഭാവവ്യത്യാസങ്ങളാണ്` നാം കാണുന്നത്. കവിത ഒരേടത്തും തങ്ങിനിൽക്കുന്നില്ല.
ചലനമാണ് കവിതയുടെ ജീവൻ. അത് ചിലപ്പോൾ മന്ദവും ചിലപ്പോൾ ശീഘ്രവുമായിരിക്കും. എന്നാൽ അതൊരു തടാകമായിപ്പരിണമിച്ചാൽ കവിത