Jump to content

താൾ:സുധാംഗദ.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇത്രിലോകങ്ങൾക്കധീശനാക്കീടുവാൻ
മിത്രമേ, നിന്നെ ക്ഷണിക്കുന്നു വന്നു ഞാൻ!
കൈക്കൊൾക നീയൻ നിരഘസംഭാവന—
യൊക്കെയും—നിന്നെയനുഗ്രഹിക്കുന്നു ഞാൻ!...


മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
ഏവം കഥിച്ചു വിരമിച്ചിതിന്ദിരാ—
ദേവി, സംതൃപ്തനായ് തീർന്നിതെൻനാഥനും.
ലോകാധിപത്യസംപ്രാപ്തി!—മറ്റെന്തൊരു
ഭാഗധേയം വേണ്ടതായതിൻമേലെയായ്!
സന്തുഷ്ടനായിസ്സുവർണ്ണഫലമത—
ചെന്താരിൽമാതിനു നീട്ടിയെഅൻ വല്ലഭൻ
"നിൽക്കൂ വരട്ടെ"—തടുത്തുകൊണ്ടപ്പൊഴേ
യ്ക്കുൾക്കിതപ്പോടിദം വാണിമാതോതിനാൾ!
നിന്നതവളുടെ കാൽച്ചുവട്ടിൽ തത്തി
മുന്നുന്ന പീലി വിടുർത്തിയൊരാൺമയിൽ!
മാറോടുചേർന്നക്കരവല്ലരിയിലാ
മാണിക്യവീണ ലസിച്ചൂ മനോഹരം.
വാസന്തചൂഡന്റെ ചിത്തഭാവം കണ്ടു
വാണിക്കു കോപം ജ്വലിച്ചിതെന്നാകിലും,
തെല്ലതുൾക്കാമ്പിലടക്കിനിന്നീവിധം
ചൊല്ലിനാൾ മൽപ്രാണനായകനോടവൾ:
"ആത്മബഹുമാന, മാത്മനിയന്ത്രണ—
മാത്മവിജ്ഞാന, മീ മൂന്നു മഹദ്വുണം
ഉത്തിഷ്ഠമാനമാ, മുത്തമമാ, രാജ—
ശക്തിയിലേക്കു നയിക്കുന്നു ജീവിതം.
എന്നാലുമശ്ശക്തി സിദ്ധിക്കുമാത്രമാ—
യിന്നാ ഗുണങ്ങൾ വരിപ്പതനുചിതം.
(ആഗതമാകും സ്വയമതൊരുവനി—
ലാ ഗുണം മൂന്നും തെളിത്തുല്ലസിക്കുകിൽ)
നിർത്തുവാൻ ജീവിതം നീതിയാ, ലാ നീതി
നിർഭയം ജീവിച്ചു ചെയ്തുകാണിക്കുവാൻ—
എന്നും 'ശരി' ശരിയാണ,തിനാൽ, ശരി—
യെന്നു തോന്നുന്നതനുഗമിച്ചീടുവാൻ—
എന്തുമാകട്ടേ ഫല, മവയെന്തെന്നു
ചേതസ്സിലോർക്കാതനുഗമിച്ചീടുവാൻ—
ഉദ്ദ്യുക്തനാക്കുന്നതാണതിശ്രേഷ്ഠമാം
ബുദ്ധി,—യതിനാസ്പദമാഗ്ഗുണത്രയം!"

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/47&oldid=174580" എന്ന താളിൽനിന്ന് ശേഖരിച്ചത്