താൾ:സുധാംഗദ.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അതിന്റെ ജ്വാലകൾ നഗരത്തെയാകമാനം ചുട്ടെരിച്ചതായും ഹൈക്യുബാരാജ്ഞി ഒരു സ്വപ്നം കണ്ടു. ആ കുഞ്ഞിന്റെ ജനനം ട്രോയ്നഗരത്തിന് ആപൽക്കരമാണെന്ന് എല്ലാവരും ഭയപ്പെട്ടു. അക്കാരണത്താൽ ജനിച്ച ഉടന്തന്നെ, ഐഡ് എന്ന മലയുടെ മുകളിൽ കൊണ്ടുപോയി കിടത്തിയിട്ടു പോരണമെന്ന നിർദ്ദേശത്തോടെ കുഞ്ഞിനെ ഒരാട്ടിടയന്റെ കൈയിൽ കൊടുത്തയച്ചു. ആ അജപാലൻ നിയോഗാനുസരണം തന്നെ പ്രവർത്തിച്ചുവെങ്കിലും, അഞ്ചാമത്തെ ദിവസം വീൺറ്റും അയാൾ അവിടെച്ചെന്നു നോക്കിയപ്പോൾ, അയാളെ ആശ്ചര്യസ്തബ്ധനാക്കിത്തീർക്കുമാറ്, ആ ഇളംപൈതൽ കൈകാൽ കുടഞ്ഞ് പുഞ്ചിരിതൂകിക്കൊണ്ട് അവിടെത്തന്നെ കിട്ക്കുന്നതായിട്ടാണ് കണ്ടത്. മാത്രമോ, പാവപ്പെട്ട ആട്ടിടയൻ കിടുകിടുത്തുപോയി-ഒരു പെൺകരടി വന്നു കുഞ്ഞിനു മുലകൊടുക്കുന്നു. കരടി പോയ ഉടന്തന്നെ ആട്ടിടയൻ അടുത്തുചെന്നു കുഞ്ഞിനെ എടുത്തുകൊണ്ട് സ്വഗൃഹത്തിലേക്കു മടങ്ങി. അവൻ സ്വന്തം കുഞ്ഞുങ്ങളോടൊപ്പം ആ പൈതലിനെയും താലോലിച്ചു വളർത്തിക്കൊണ്ടുവന്നു. അവൻ അയാൾ ഇട്ട പേരാണ് 'പാരീസ്' എന്ന്. പ്രായമായതോടുകൂടി താൻ പ്രയാമിന്റെ പുത്രനും, രാജകുമാരനുമാണെന്ന് പാരീസിനു മനസ്സിലാവുകയും, അയാൾ കൊട്ടാരത്തിലേക്കു പുറപ്പെടുകയും ചെയ്തു. പിതാവ് പുത്രനെ സ്വീകരിക്കാൻ യാതൊരു വൈമുഖ്യവും പ്രദർശിപ്പിച്ചില്ല. എന്നാൽ അതിനുമുൻപ് മറ്റൊരു അത്ഭുതസംഭവമുണ്ടയി. തന്റെ പുത്രൻ മരിച്ചുപോയിരിക്കുമെന്ന വിശ്വാസത്തിൽ പ്രയാം 'പ്രേതശുദ്ധി' സംഭന്ധമായ ചില വിനോദകർമ്മങ്ങൾ നടത്തിക്കൊൺറ്റിരുന്ന അവസരത്തിലാണ് അതു സംഭവിച്ചത്. പാരീസ് കന്നുകാലികളെ മേച്ചുകൊണ്ട് കാട്ടിലിരിക്കുമ്പോൾ ഏതാനും രാജകിങ്കരന്മാർ വന്ന്, അവന്റെ കാളകളിലൊന്നിനെ, ജയിക്കുന്ന ആൾക്കു സമ്മാനം കൊടുക്കാനായി പിടിച്ചുകൊണ്ടുപോയി. പാരീസും അവരുടെ പുറകേ തിരിച്ചു കൊട്ടാരത്തിൽ വന്നു. അവൻ അങ്ങനെ വിനോദകർമ്മങ്ങളിൽ ഭാഗഭാക്കാകുവാനിടയായി. അവൻ തന്റെ സഹോദരന്മാരെയെല്ലാം തോൽപ്പിച്ചു. കോപാക്രാന്തരായിത്തീർന്ന് അവർ അവന നിഗ്രഹിക്കുവാനായി മുൻപോട്ടാഞ്ഞണഞ്ഞു. പെട്ടെന്നു കാസർഡരാദേവി അവരുടെ മുൻപിൽ പ്രത്യങ്ക്സപ്പെടുകയും, അവൻ വെറും കാലിച്ചെറുക്കനല്ല, പ്രയാമിന്റെ പുത്രനായ പാരീസാണേന്നും വിളംബരപ്പെടുത്തുകയും ചെയ്തു. പ്രയാമിനു സന്തോഷമായി. പാരീസ് അനന്തരം ജലദേവനായ സൈബ്രെന്റെ മകൾ ഈനോണിനെ വിവാഹം കഴിച്ചു.

കുറേക്കാലം കഴിഞ്ഞു ഒരു ദിവസം 'പല്യൂസും' 'തെറ്റീസും' തമ്മിലുള്ള വിവാഹാഘോഷം കെങ്കേമമായി കൊണ്ടാടപ്പെട്ടു. എല്ലാ ദേവന്മാരെയും ദേവിമാരെയും അതിനു ക്ഷണിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, കലഹത്തിന്റെ ദേവതയായ ഐറിസ്സിനെ മാത്രം ക്ഷണിച്ചിരുന്നില്ല. അക്കാരണത്താൽ ഐറിസ് കോപാകുലയായിച്ചമഞ്ഞു. അവൾ ക്ഷണിക്കാതെതന്നെ അവിടെ വരികയും 'ഏറ്റവും സുന്ദരിയായവൾക്ക്' എന്നു

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/29&oldid=174560" എന്ന താളിൽനിന്ന് ശേഖരിച്ചത്