Jump to content

താൾ:സുധാംഗദ.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നെ സ്വന്തമാക്കിയാൽ, എങ്ങനെ മൂക്കത്തു വിരൽവയ്ക്കാതിരിക്കും? ചോരന്മാരുടെ സാഹസങ്ങൾകൊണ്ട് ഇന്ന് ഏറ്റവും പൊറുതിമുട്ടിയിട്ടുള്ള ആൾ മഹാകവി ടാഗോറാണ്. അദ്ദേഹത്തിന്റെ കൃതികൾ - വിശേഷിച്ചും 'ഉദ്യാനപാലകൻ' - എത്ര പ്രേമഗായകന്മാരെയാണ് കേരളക്കരയിൽ ഇറക്കിവിട്ടിട്ടുള്ളതെന്ന് തിട്ടപ്പെടുത്തുവാൻ വിഷമം! 'ഒരനുകരണ'മെന്നുവേണ്ട, 'ആശയാനുവാദം' എന്ന ആറക്ഷരങ്ങളെങ്കിലും അവരുടെ തലക്കെട്ടിന് കിന്നരിപിടിപ്പിച്ചിരുന്നുവെങ്കിൽ സമാധാനിക്കാമായിരുന്നു. പക്ഷേ, അവരുടെ ദുരഭിമാനം അതിനു സമ്മതിക്കുകയില്ല. ഈ സാഹിത്യകാരന്മാരുടെ മട്ടു കണ്ടാൽ, മറ്റുള്ളവർ ഇതൊന്നും വായിച്ചിട്ടില്ലെന്നോ, അഥവാ വായിച്ചാൽത്തന്നെ മനസ്സിലാവുകയില്ലെന്നോ തോന്നിപ്പോകും!

മലയാളത്തിലെ കവിതകളുടെതന്നെ ചോരണങ്ങൾ ഇന്നെത്ര നടക്കുന്നു! അനുകരണവും ചോരണവും ഒന്നല്ല.

കാമനീയകധാമമായെന്ന്-
ക്കാണണമിന്നെൻ കാമുകൻ

എന്ന രണ്ടു വരികൾ

കാമനീയധാമമായെന്നെ-
ക്കാണണമിന്നെൻ വല്ലഭൻ

എന്നാക്കി മാറ്റുന്നത് അനുകരണമാണെന്നു പറഞ്ഞുകൂടാ.

മധുരചിന്തകളിളകും സങ്കല്പ
മധുവിധുകാലരജനികൾ

യാതൊരു വിഷമതയും കൂടാതെ

മധുരചിന്തകളിളകും മോഹന-
മധുവിധുകാലരജനിയിൽ

എന്നാക്കിത്തീർക്കാം

അത്യനഘമാമീമുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം!

എന്നത്,

അത്യനഘമാമീമുഹൂർത്തത്തി-
ലുത്തമേ, നീ പിരിയണം!


എന്നു മാറ്റിയെഴുതുവാൻ യാതൊരു വിഷമവുമില്ല, പക്ഷേ, അത് അനുകരണമല്ല, മുഴുത്ത ചോരണമാണ്. ഈ രീതിയിൽ കവികളാകുവാൻ തുടങ്ങിയാൽ അല്പമാത്രമായി അക്ഷരാഭ്യാസം ചെയ്തിട്ടുള്ള ഏതൊരു മരത്തലയനും നിഷ്പ്രയാസം കവിയാകുവാൻ കഴിയും. ഇന്നു പലരും എന്റെ കൃതികൾതന്നെ പലതുമെടുത്ത്, ഒരു വരിയുടെ തുമ്പുമാത്രം വെട്ടിക്കളഞ്ഞ് അവിടെ മറ്റൊരു പദം തുന്നിപ്പിടിപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/14&oldid=174544" എന്ന താളിൽനിന്ന് ശേഖരിച്ചത്