താൾ:സാഹിത്യ നിഘണ്ഡു.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യി നിന്ന ഇന്ദ്രനെ തോല്പിച്ചു. അഗ്നിക്ക് ഏഴുനാവുകൾ ഉണ്ട്. (സപ്തജിഹ്വ) കരാളീ ധൂമിനീ ശ്വേതാ ലോഹിതാ നീലലോഹിതാ സുവർണ്ണാ പത്മരാഗാ ച ജിഹ്വാസ്സപ്ത വിഭാവസോ

പേരുകൾ:- അഗ്നിവൈർശ്വാനരോവഹ്നി വീതിഹോത്രോ ധനഞ്ജയഃ

കൃപീഡയോനിർജ്വലനോ ജാതവേദാസ്തനൂനപാൽ ||
ബർഹിഃ ശുഷ്മാകൃഷ്ണവർത്മാശോചിഷ്കേശഉഷർബുധഃ
ആശ്രയാശോബൃഹദ്ഭാനുഃ കൃശാനഃ പാവകോനലഃ ||
രോഹീതാശോവായുസഖഃ ശിഖാവാനാശൂ ശുക്ഷണിഃ
ഹിരണ്യരേതാഹുതമഗ് ദഹനോഹവ്യവാഹനഃ ||
സപ്താർചിർദമുനാഃ ശുക്രശ്ചിത്രഭാനുവിർഭാവസുഃ
ശുചിരപ്പിത്തം............................................................ ||

അഗ്നികുമാരൻ - (തനയൻ, സുതൻ) കാർത്തികേയൻ

അഗ്നികേതു - രാവണന്റെ സഖാക്കളായ രണ്ടു രാക്ഷസന്മാർക്കു പേര്. ശ്രീരാമനാൽ വധിക്കപ്പെട്ടു.

അഗ്നിപുരാണം - വസിഷ്ഠമുനിക്കു് അഗ്നി ഉപദേശിച്ചതാകുകൊണ്ടു് ൧൪൫൦൦ ശ്ലോകങ്ങളുള്ള ഈ കൃതിക്കു അഗ്നിപുരാണം എന്ന പേർ സിദ്ധിച്ചു. ശിവനെ മഹത്താക്കുവാനായി ഉണ്ടാക്കപ്പെട്ടത്. എന്നാൽ ഇതിൽ ധർമ്മശാസ്ത്രം, വ്യാകരണം, വൈദ്യം ഇത്യാദി അനക വിഷയങ്ങൾ അടങ്ങിയിരിക്കുന്നു.

അഗ്നിബാഹു - ഒന്നാമത്തെ മനുവിന്റെ ഒരു പുത്രൻ.

അഗ്നിമിത്രൻ - ശുംഗകുലത്തിലെ ഒരു രാജാവ്. പുഷ്പമിത്രന്റെ മകൻ. കാളിദാസന്റെ മാളവികാഗ്നിമിത്രം നാടകത്തിന്റെ നായകൻ.

അഗ്നിവധൂ - ദക്ഷന്റെ പുത്രിയും അഗ്നിയുടെ ഭാര്യയുംആയ സ്വാഹാ

അഗ്നിവർണ്ണൻ - സൂര്യകുലത്തിലെ ഒരു രാജാവ്

അഗ്നിവേശൻ - അഗ്നിയുടെ പുത്രൻ, വൈദ്യശാസ്ത്ര സംബന്ധമായി ചരകം മുതലായ ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട്.

അഗ്നിസ്തംഭം - അഗ്നിയുടെ ദഹനശക്തി കുറയ്ക്കുന്ന ഒരു മന്ത്രം.

അഗ്നിഹോത്രം - അഗ്നിക്കു കൊടുക്കുന്ന ഒരു ബലി, നിത്യവും കാമ്യവും എന്നു രണ്ടുവിധം

അഗ്രസന്ധാനീ - മനുഷ്യരുടെ ശുഭാശുഭ ക്രിയകളുടെ വിവരമെഴുതിവെയ്ക്കുന്ന യമന്റെ പുസ്തകം.

അഗ്രഹാരം - കരമൊഴിവായൊ കുറഞ്ഞ കരത്തിനൊ രാജാക്കന്മാർ ബ്രാഹ്മണർക്കു കൊടുത്തിട്ടുള്ള ഗ്രാമം.

അഘാസുരൻ - ബകന്റെയും പൂതനയുടെയും സഹോദരനും കംസന്റെ സേനാനായകനും ആയ ഒരു അസുരൻ; കംസന്റെ ആജ്ഞ പ്രകാരം ഗോകുലത്തിൽ ചെന്നു നാലുയോജന നീളമുള്ള ഒരു വലിയ പാമ്പിന്റെ രൂപം ധരിച്ചു കിടക്കയും കൃഷ്ണന്റെ സ്നേഹിതന്മാരായ ഗോപാലന്മാർ അവന്റെ വായ് ഒരു ഗുഹയാണെന്നു വിചാരിച്ചു ഗോക്കളോടു കൂടെ അതിൽ കയറി പേ

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/9&oldid=218625" എന്ന താളിൽനിന്ന് ശേഖരിച്ചത്