താൾ:സാഹിത്യ നിഘണ്ഡു.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഖണ്ഡേശ്വരവിലാസം - ലിംഗായത്തു മതതത്വങ്ങളും ആചാരങ്ങളും പ്രതിപാദിക്കുന്ന ഒരു കർണ്ണാടകപുസ്തകം

അഖിലാണ്ഡനായകി - പാർവതി.

അഗസ്തൻ - ഒരു ഋഷി. മിത്രനും വരുണനും ഉർവശിയെ കണ്ടു മോഹിക്കയാൽ അവരിൽ നിന്നു വീണു പോയ ബീജത്തിൽ നിന്നു ജനിച്ചു. അതുകൊണ്ടു മെത്രാവരുണി എന്നും ബീജം ഒരു കംഭത്തിൽ വീണുണ്ടായതും കൊണ്ടു കുംഭസംഭവൻ, ഘടോത്ഭവൻ, കലശീസുതൻ എന്നും ജനിക്കുമ്പോൾ ഏറ്റവും ചെറുതായിരുന്നതുകൊണ്ട് മാന്യൻ എന്നും, വിന്ധപർവതം തന്റെ മുമ്പാകെ വണങ്ങാൻ ഇടവരുത്തിയതുകൊണ്ടു വിന്ധ്യകൂടൻ എന്നും ദൈത്യ‌ർ ദേവകളോടുള്ള യുദ്ധത്തിൽ സമുദ്രത്തിൽ ഒളിച്ചുകളഞ്ഞതുകൊണ്ടു സമുദ്രം കടിച്ചു വറ്റിച്ചതിനാൽ പീതാബ്ധി എന്നും സമുദ്രചുളുകൻ എന്നും പേരുകളുണ്ടായി. എല്ലാ മൃഗങ്ങളുടെയും അഴകുള്ള ഭാഗങ്ങൾ എടുത്തു ലോപാമുദ്രയെ സൃഷ്ടിച്ചു തന്റെ ഭാര്യയാക്കി. (ലോപാമുദ്രയ്ക്ക് വരപ്രഭാ എന്നും കൌശീതകി എന്നും പേരുകളുണ്ട്.) ഒരിക്കൽ അഗസ്ത്യൻ നഹുഷരാജാവിനെ ശപിച്ചു ഒരു സർപ്പമാക്കി കളഞ്ഞു. പിന്നൊരിക്കൽ വാതാപി എന്ന രാക്ഷസനെ ഭക്ഷിച്ചു കളയുകയും അവന്റെ സഹോദരനായ ഇല്വലനെ നയനംകൊണ്ടു ദഹിപ്പിച്ചു കളയുകയുംചെയ്തു. രാമലക്ഷ്മണന്മാ‌ർ സീതയോടുകൂടി അഗസ്ത്യന്റെ ആശ്രമത്തിൽ ചെന്നപ്പോൾ അവർക്കു വിഷ്ണുവിന്റെ വില്ലു കൊടുത്തു. രാവണനെ ജയിച്ചശേഷം അവർ അയോദ്ധ്യയ്ക്കു തിരിച്ചുപോകുമ്പോൾ അഗസ്ത്യൻ കൂടി അവരുടെ കൂടെ പോയി. ഇദ്ദേഹം ദക്ഷിണേന്ത്യയിൽ ശൈവമതം പ്രചരിപ്പിച്ചു. അതിനാൽ തമിഴ മുറി എന്നും പേരുണ്ട്. ഇപ്പോഴും കുറ്റാലത്തിനു സമീപം അഗസ്ത്യകൂടപർവതത്തിന്റെ കൊടുമുടിയിൽ ജീവിച്ചിരിക്കുന്നുണ്ടത്രേ. ദ്രാവിഡരുടെ ഇടയിൽ ശൈവമതം പ്രചരിപ്പിച്ചതിനു പുറമേ, അവരെ വൈദ്യം, രസതന്ത്രം, ജ്യോതിശ്ശാസ്ത്രം മുതലായവയും പന്ത്രണ്ടു ശിഷ്യന്മാർ മുഖാന്തരം പഠിപ്പിച്ചു. തമിഴ് ഭാഷയുടെ അക്ഷരമാല ഉണ്ടാക്കിയതും അഗസ്ത്യമുനിയാണ്. ഇദ്ദേഹം ൧൨000 സൂത്രങ്ങൾ ഉള്ള ഒരു തമിഴ് വ്യാകരണം ഉണ്ടായിട്ടുണ്ട്. തോൽകാപ്യത്തിൽ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളല്ലാതെ ഈ വ്യാകരണം ഇപ്പോൾ ഇല്ല. അഗസ്ത്യജ്ഞാനം അല്ലെങ്കിൽ അഗസ്ത്യപാടൽ ചെന്തമിഴിൽ അദ്ദേഹത്തിന്റെ ഒരു മതവിഷയകഗ്രന്ഥമാണ്. വേറെയും അനേകം കൃതികൾ അദ്ദേഹത്തിന്റെതായി പറയുന്നുണ്ട്. എന്നാൽ അതു വാസ്തവമാണെന്നു തെളിവില്ല. അദ്ദേഹത്തിനു പന്ത്രണ്ടു ശിഷ്യന്മാരും ലോപമുദ്രയിൽ സഗരൻ എന്നൊരു പുത്രനും ഉണ്ടായിരുന്നു. വ്യാകരണകർത്താവയ തോൽകാപ്യൻ ഒരു ശിഷ്യനാണ്. ശിഷ്യന്മാരുടെ കൂട്ടത്തിൽ ഒരു അവിഞ്ഞാട്ടുനായരുടെ പേരും കാണുന്നുണ്ട.

അഗാത്മജാ - പാർവ്വതി

അഗ്നായീ - അഗ്നിയുടെ ഭാര്യ

അഗ്നി - വിഷ്ണുപുരാണപ്രകാരം ബ്രഹ്മാവിന്റെ മൂത്ത പുത്രൻ. ഒരു ദിൿപാലകൻ. അഗ്നിക്ക് സ്വാഹയിൽ പാവകൻ, പവമാനൻ, ശുചി എന്നു മുന്നു പുത്രന്മാരും ഉണ്ടായി. ഇവർ എല്ലാംകൂടി രൻ അഗ്നികൾ. അഗ്നി അനേകം ബലികൾ ഭക്ഷിച്ചു ശക്തി ക്ഷയിച്ചു പോകകൊണ്ടു വീണ്ടും ശക്തി കിട്ടുന്നതിനായി കൃഷ്ണന്റെയും അർജ്ജുനന്റെയും സഹായത്താൽ ഖാണ്ഡവവനം ഭക്ഷിച്ചു. ഇങ്ങനെ അതിനു വിരോധിയ

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/8&oldid=218624" എന്ന താളിൽനിന്ന് ശേഖരിച്ചത്