താൾ:സാഹിത്യ നിഘണ്ഡു.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കയും ചെയ്തു. കൃഷ്ണനും ഇതു കണ്ടിട കയറി തന്റെ ശരീരം വിസ്തീർണ്ണമാക്കി അസുരനെ കൊന്ന് ഗോപലന്മാരെ രക്ഷിച്ചു.

അഘഘ്നൻ - കൃഷ്ണൻ (അഘനെ കൊന്നവൻ)

അഘമർഷണസൂക്തം - ഋഗ്വേദത്തിലെ ഒരു ഗീതം. വെള്ളത്തിൽ നിന്നു മൂന്നു പ്രാവശ്യം ഈ സൂക്തം ഉച്ചരിച്ചാൽ സർവ്വപാപവും നശിച്ചു പോകും.

അഘോരൻ - അഘോരരൂപൻ, ശിവൻ.

അങ്കാളമ്മൻ - ശിവന്റെ പുത്രനായ വീരഭദ്രന്റെ ഭാര്യ. ഒരു ഇടത്തെ കയ്യിലുള്ള ഒരു പാശം കൊണ്ട് മരിക്കുന്നവരുടെ ആത്മാക്കളെ വലിച്ചെടുക്കുന്നു.

അംഗദൻ - ൧. ഊർമ്മിളയിൽ ലക്ഷ്മണന്റെ പുത്രൻ, ആംഗദരാജാവു്, ൨. വൃഹതിയിൽ കൃഷ്ണന്റെ സഹോദരനായ ഗദന്റെ പുത്രൻ. ൩. താരയിൽ ബാലിപുത്രനായ വാനരരാജാവ്. രാവണൻ സീതയെ കൂട്ടുകൊണ്ടുപോയശേഷം അവളെ അന്വേഷിക്കുന്നതിനായി അയയ്ക്കപ്പെട്ട വാനരസേനയുടെ അധിപൻ, സീതയെ കാണാഞ്ഞു മരിച്ചുകളവാൻ ഭാവിച്ചപ്പോൾ സീത ലങ്കയിലുണ്ടെന്നു സമ്പാതിയിൽ നിന്നു അറിഞ്ഞു. വാൿസാമർത്ഥ്യം ഉണ്ടായിരുന്നതുകൊണ്ട് രാമനു സഹായിക്കാനായി ബൃഹസ്പതി അവതാരം ചെയ്തതാണെന്നു വിചാരിച്ചു വരുന്നു. ശ്രീരാമൻ സൈന്യങ്ങളോടുകൂടി ലങ്കയിൽ ചെന്നശേഷം അംഗദനെ രാവണന്റെ അടുക്കലേക്ക് സമാധാനപ്പെടുവാൻ മനസ്സുണ്ടോ എന്നു ചോദിപ്പാനായി ദൂതനായിട്ടു അയച്ച; അംഗദന്റെ ഗുണദോഷം രാവണൻ നിന്ദിച്ചു തിരസ്കരിച്ചു കളഞ്ഞു. അതുകൊണ്ട് രണ്ടു വിരോധികളോടു ഫലംകൂടാതെ മദ്ധ്യസ്ഥത പറയുന്നവരെ അംഗദൻ എന്നു വിളിക്കാറുണ്ട്. സുഗ്രീവന്റെ ശേഷം അംഗദൻ കിഷ്കിന്ധാരാജാവായി

അംഗപ്രദക്ഷിണം - തേരിന്റെ പിന്നാലെ ക്ഷേത്രത്തിനു ചുറ്റും ഉരുണ്ട് പ്രദക്ഷിണം വെകക്കുക. ഒരു നേർച്ച.

അംഗാധിപൻ - അംഗരാജാവു, കർണ്ണൻ,

അംഗാരവർണ്ണൻ - ഗന്ധർവരാജാവായ ചിത്രരഥന്റെ ഒരു പേരു്. കുന്തി തന്റെ പുത്രന്മാരോടുകൂടി കപടവേഷം ധരിച്ചു പാഞ്ചാലദേശത്തിലേക്കു പോകുമ്പോൾ അംഗാരവർണ്ണൻ അവരെക്കണ്ടു എവിടെപ്പോകന്നു എന്നു ചോദിക്കയും പറയാത്ത പക്ഷം യുദ്ധം ചെയ്യണമെന്നു പറകയും ചെയ്തപ്പോൾ, അർജ്ജുനൻ യുദ്ധം ചെയ്‍വാനായി പുറപ്പെട്ടു. അർജ്ജുനന്റെ യുദ്ധസാമർത്ഥ്യം കണ്ടിട്ടു അംഗാരവർണ്ണൻ അവനു ചാക്ഷുഷി എന്ന മന്ത്രം ഉപദേശിക്കയും അഗ്നിശിരാസ്ത്രം എന്ന മന്ത്രം അതിനു പകരം അർജ്ജുനനോടു പഠിക്കയും ചെയ്തു. ഇങ്ങനെ പാണ്ഡവരുടെ ഒരു സഖാവായി തീർന്നു

അംഗിരൻ_അംഗിരസ് - ഒരു പ്രജാപതിയും മഹർഷിയും, ബ്രഹ്മാവിന്റെ വായിൽ നിന്നുത്ഭവിച്ചു എന്നും, ആഗ്നേയിയിൽ ഉരുവിന്റെ പുത്രനാണെന്നും, അഗ്നിയുടെ പുത്രനാണെന്നും, അഗ്നിയുടെ പിതാവാണെന്നും, ബൃഹസ്പതിയാണെന്നും, ബൃഹസ്പതിയുടെ പിതാവാണെന്നും, വരുണന്റെ യാഗത്തിൽനിന്നുണ്ടായി എന്നും പല കഥകളുണ്ട്. അംഗിരസ്സിനു സ്മൃതി, ശ്രദ്ധാ, സ്വധാ, സതി എന്നി നാലു ഭാര്യമായുണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/10&oldid=218627" എന്ന താളിൽനിന്ന് ശേഖരിച്ചത്