താൾ:സാഹിത്യ നിഘണ്ഡു.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അംഗിരസൻ - പരശുരാമാവതാരത്തിൽ വിഷ്ണുവിന്റെ ഒരു ശത്രു

അംഗുലി - വിരൽ. അംഗുഷ്ഠ (തള്ള വിരൽ) തർജനീ (ചൂണ്ടുവിരൽ) മദ്ധ്യമാ (നടുവിരൽ), അനാമികാ (മോതിര വിരൽ) , കനിഷ്ഠാ (ചെറുവിരൽ)

അചലൻ - ശിവൻ

അചലാ - ഭൂമി, (ഇളകാത്തതു. പർവ്വതമുള്ളതു)

അചലകന്യകാ - (സുതാ, തനയാ) പാർവതി ( ഹിമാലയത്തിന്റെ പുത്രി)

അചലദ്വേഷി - ഇന്ദ്രൻ (പർവതങ്ങളുടെ ചിറകുകളെ മുറിച്ചു കളഞ്ഞതു കൊണ്ടു്)

അചിന്ത്യൻ - ശിവൻ.

അച്ചുതൻ - വിഷ്ണു.

അച്യുതാഗ്രജൻ - ൧. ബലരാമൻ, ൨. ഇന്ദ്രൻ.

അച്യുതാത്മജൻ - (പുത്രൻ) കാമദേവൻ, കൃഷ്ണന്റെയും രുഗ്മിണിയുടെയും പുത്രൻ

അജഗവം - ശിവന്റെ വില്ലു്. (അജഗവം, അജീകവം, അജഗം.)

അജൻ - വിഷ്ണു, ശിവൻ , ബ്രഹ്മാവു്, ഒരു ഋഷി

അജൻ - സൂര്യകലത്തിലെ ഒരു രാജാവു്, രാഘുവിന്റെ പൂത്രൻ, ദിലീപന്റെ പുത്രനാണെന്നു ചിലേടത്തു കാണുന്നു. ദശരഥന്റെ പിതാവ്, വിദർഭ രാജാവിന്റെ മകൾ ഇന്ദുമതീ, ഇദ്ദേഹത്തെ സ്വയംവരത്തിൽ ഭർത്താവായി തിരഞ്ഞെടുത്തു. സ്വയംവരത്തിനു പോകുംവഴi ഒരു കാട്ടാനകയെ കൊന്നതിൽ നിന്നു ഒരു ഗന്ധർവ്വൻ പുറപ്പെട്ടു ചില വിശേഷപ്പെട്ട അമ്പുകൾ സമ്മാനിച്ചു. അവയാൽ സ്വയംവരത്തിൽ ജയം പ്രാപിച്ചു.

അജമുഖൻ - പ്രജാപതിയായ ദക്ഷൻ. ഒരു യാഗത്തിങ്കൽ വെച്ച് ശിവനെ നിന്ദിക്ക കൊണ്ടു് അവന്റെ മുഖം വലിച്ചു പറിച്ചു കളകയും ഒടുക്കം ശിവൻ പറഞ്ഞിട്ടു ആദ്യം ഉണ്ടായിരുന്ന മനുഷ്യമുഖത്തിനു പകരം ഒരു ആടിന്റെ മുഖം വെച്ചു കൊടുക്കയും ചെയ്തു.

അജമുഖി - ലങ്കയിൽ അശോകവനത്തിൽ സീതയ്ക്കു കാവൽ നിന്ന രാക്ഷസീ

അജനയോനിജൻ - ദക്ഷൻ

അജയൻ - അഗ്നി. വിഷ്ണു

അജാതശത്രു . 1. ശിവൻ 2. യുധിഷ്ഠിരൻ 3. ഒരു മധുരരാജാവ്. 4 ഒരു വിദ്വാനായ കാശിരാജാവു്. ക്ഷത്രിയായിരുന്നെങ്കിലും ഒരു ബ്രാഹ്മണന്നു ജ്ഞാനം ഉപദേശിച്ചു.

അജാതൌല്വലി - അട്ടിൻപാലു മാത്രം കുടിച്ചു ഉപജീവിച്ചുവന്ന ഒരു മുനി.

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/11&oldid=218628" എന്ന താളിൽനിന്ന് ശേഖരിച്ചത്