താൾ:സാഹിത്യ നിഘണ്ഡു.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അജിതൻ _ 1. വിഷ്ണു. 2. ശിവൻ. 3. ബുദ്ധൻ.

അജിരാ - ദുർഗ്ഗാ

അജിഹ്വം - തവള. അഗ്നിയെ കോപിപ്പിക്കയാൽ അഗ്നി ശപിച്ചിട്ടു നാവില്ലാതെ ആയിപ്പോയി.

അജീഗർത്തൻ - ഒരു ബ്രഹ്മർഷി. പുത്രനായ ശുനശ്ശേഫനെ ബലികഴിപ്പാനായി വിറ്റു.

അജ്ഞാതവാസം - പാണ്ഡവർ ആളറിയിക്കാതെ ഒരു വർഷം വിരാടപുരിയിൽ ചെയ്ത വാസം

അജ്ഞാനം -സത്വം, രജസ്സ്, തമസ്സ്, ഈ മൂന്ന് ഗുണങ്ങൾ. ജീവാത്മാവ് ബ്രഹ്മത്തിൽ ലയിക്കാൻ സമ്മതിക്കുന്നില്ല. മായ

അജ്ഞാനകുഠാരം - ഹിന്തുമതത്തിന്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് ജോസഫ് ഫെൻ ഉണ്ടാക്കിയ ഒരു കിളിപ്പാട്ട്. ഇദ്ദേഹം ആദ്യം നായരായിരുന്നതിനാൽ പുസ്തകം സ്വന്തം അനുഭവത്തിൽ നിന്നു എഴുതിയത്. ആദ്യം ചാത്തുമേനോൻ എന്നായിരുന്നു പേരു. തറവാട് പൊന്നാനി താലൂക്കിൽ.

അഞ്ചടി - സന്മാർഗ്ഗോപദേശങ്ങൾ അടങ്ങിയ ചെറിയ പാട്ടുകൾ.

അഞ്ജനൻ - ൧. പശ്ചിമദിക്കിലെ ദിഗ്ഗജം. ൨. കദ്രുവിന്റെ വംശത്തിൽ അനേകം തലകളുള്ള ഒരു സർപ്പം.

അഞ്ജന - ൧. ഉത്തരദിക്കിലെ ദിഗ്ഗജകരിണി. ൨. മാരുതിയുടെ അല്ലെങ്കിൽ ഹനുമാന്റെ മാതാവ്. കഞ്ജുരന്റെ മകൾ. കേസരിയുടെ ഭാര്യ. പുഞ്ചികസ്ഥലീ എന്ന ഒരു അപ്സരസ്ത്രീയായിരുന്നു ഒരു ശാപം നിമിത്തം വാനരസ്ത്രീയായി ജനിച്ചു. ഒരിക്കൽ ഇവൾ പർവതശിഖരത്തിന്മേൽ ഇരിക്കുമ്പോൾ അവളുടെ വസ്ത്രം അല്പം മാറികിടക്കയും വായു അവളെ കണ്ടു മോഹിച്ചു ദൃശ്യമായ രൂപം ധരിച്ചു വന്ന അവളോടു തന്റെ ആഗ്രഹത്തെ അറിയിക്കയും അവൾ തന്റെ പാതിവ്രത്യഭംഗം വരുത്തരുതെന്നു അവനോടു അപേക്ഷിക്കയും അവൻ സമ്മതിച്ചു താൻ അവളെ മോഹിച്ചതുകൊണ്ടു തന്നെപ്പോലെ തന്നെ യോഗ്യനും ശക്തിമാനും ആയ ഒരു പുത്രനെ അവൾ പ്രസവിക്കുമെന്നു പറഞ്ഞിട്ടു മറകയും ചെയ്തു. ആവൾ ഗർഭം ധരിച്ചു ഒരു കഞ്ഞിനെ പ്രസവിക്കുകയും കുഞ്ഞിനു മാരുതി (ഹനുമാൻ) എന്ന പേരിടുകയും ചെയ്തു.

അഞ്ജനാവതി - വടക്കു കിഴക്കു ദിക്കിലെ പെണ്ണാന.

അഞ്ജനിക - സുപ്രദീകൻ എന്ന ആനയുടെ ഭാര്യ

അഞ്ജലികം - അർജ്ജുനന്റെ ഒരു അമ്പിന്റെ പേര്.

അട്ടഹാസി - ശിവൻ (അട്ടഹാസം ചെയ്യുന്നവൻ) അഠില്ലാ - ഒരു വൃത്തത്തിന്റെ പേരു

അണു -- (അനു) ഒരു ദൈത്യരാജകുമാരിയായ ശർമ്മിഷ്ഠയിൽ യയാതി രാജാവിൻറെ പുത്രൻ. അച്ഛനുമായി യൌവനം മാറ്റി കൊണ്ടു ശപിക്കപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/12&oldid=218637" എന്ന താളിൽനിന്ന് ശേഖരിച്ചത്