Jump to content

താൾ:സഞ്‌ജയന്റെ കവിതകൾ.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

                          === വിശ്രമം  ===
 ഉത്സാഹ-മുത്സാഹ!-മഹോ, മനുഷ്യ  
 ജന്മം നശിപ്പിപ്പൊരു ദുഷ്ടമൂർത്തി;
 അതിന്റെ കുത്തേറ്റു പിടഞ്ഞെണീറ്റു
 പായുന്നു മർത്ത്യാവലി നാലുപാടും.
 പായട്ടെ പേയാർന്നവരെന്തി, നെങ്ങോ-
 ട്ടെന്നേതുമോരാത്ത വിചാരശൂന്യർ;
 കിടക്കുവൻ ഞാനിനിമേൽ മടിക്കു-
 ള്ളോമന്മടിത്തട്ടിലണച്ചു ശീർഷം.
 ഹെർ ഹിറ്റ്‌ലരെന്തോ പറയട്ടെ, യൂറോ-
 പ്പൊന്നാകെ മുസ്സോളിനി ചുട്ടിടട്ടെ;
 ആഭ്യന്തരാഭ്യാഹതിയേറ്റു റഷ്യൻ-
 ഭല്ലുകമേതോ ഗുഹ പൂകിടട്ടേ;
 കോൺസ്സുകാർ മന്ത്രിപദാവരുദ്ധ- 
 രാകട്ടെ; വേണ്ടെങ്കിലെറിഞ്ഞുപോട്ടെ!-
 എന്നോടതൊന്നും പറയേണ്ട, ഞാനെൻ 
 മടിക്കുതാനിന്നിനി ദത്തകർണ്ണൻ.
 വരൂ, മനോഹാരിണി! ലോകമെന്നെ-
 പ്പഴിച്ചിടാം നിന്നെയുമത്രതന്നെ;
 വരുന്ന കേസ്സൊക്കെ വരട്ടെ;-നിന്നോ-
 ടടുക്കുവാനായ് മടികാട്ടിടാ ഞാൻ.
(ഹാസ്യാഞ്ജലി, പുറം 42, സഞ്ജയൻ,  പുസ്തകം 2, ലക്കം 7,1937 ജൂലായ്‌ 26,പുറം 217)



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)