ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem>
വിലാപവും പ്രാർത്ഥനയും
ലോകം നിശ്ചേഷ്ട!മെന്തു ദുർദിഷ്ടം! ഹാ, കഷ്ടമേറ്റ,മീനഷ്ടം!
സർ.കേ.വി. റെഡ്ഡി നായുഡു ഗാരു- വോർക്കവയ്യതാൻ!-പുത്തനാം കേബിനെറ്റിങ്കലില്ലെന്നുളളതാം കേവലവാർത്ത കേൾക്കവേ, പൊള്ളിപോകുന്നു മൽച്ചെവി രണ്ടു- മുള്ളം നീറുന്നു വല്ലാതെ!
ആ ത്യാഗനിഷ്ഠ, യമ്മഹാബുദ്ധി, സത്യസംസ്ഥിതി, സച്ഛീലം, മാതൃദുസേവാചാതുര്യം, ശുദ്ധ- സ്വാതന്ത്ര്യാകാംക്ഷ, സുസ്ഥൈര്യം,- എങ്ങും കാണ്മതില്ലിത്ര നന്മകൾ തിങ്ങീടുമൊറ്റമർത്യനെ! എങ്ങും കാനുകില്ലിന്നിമേലിത്ര മംഗളാത്മാവാം നേതാവെ!
മാടരാജ്യത്തിലദ്ദിവാൻപണി (മൂന്നുകൊല്ലത്തിന്നപ്പുറം) വേക്കന്റാകുമെന്നുണ്ടുപോലൊരു ലോക്കലായുള്ള സംസാരം
ശ്രീമാനാകും സർ. ഷണ്മുഖം കൊച്ചി- ശ്ശീമവിട്ടങ്ങു പോകവേ, ആക്കൈയ്യിൽനിന്ന് വാങ്ങില്ലേ ഭാരം സർ.കേ.വി. റെഡ്ഡി നായുഡു?
'വാങ്ങട്ടേ!' എന്നായ് സഞ്ജയൻ നിത്യം (ഭംഗിവാക്കല്ലേ!) പ്രാർത്ഥിപ്പൂ! കൊച്ചിരാജ്യത്തിൻ സൌഭാഗ്യമെന്നാ- ലുച്ച്ചിയിലെത്തി പൂർത്തിയായ്!!
(സഞ്ജയൻ, പുസ്തകം 2, ലക്കം7,1937 ജൂലായ് 16 പുറം 214)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |