അവർ പറയാത്തത്
<poem> പറഞ്ഞതെന്തവർ? പരസ്പരം കണ്ടു പിരിഞ്ഞിടും മുമ്പായ് പറഞ്ഞതെന്തവർ? ഹിമാലയം തൊട്ടു കുമാരിയോളവും, ചമാൻപുരി മുതൽ കൊഹീമയോളവും, ഒരേയൊരു ചോദ്യമുയർന്നുകേൾക്കുന്നു; പിരിഞ്ഞിടും മുമ്പായ് പറഞ്ഞതെന്തവർ?
പ്രഥിതലിൻലിത്ഗോപ്രഭുപ്രവീരനും പ്രശസ്തനാമാവാം മഹാത്മജിതാനും പരസ്പരച്ചേർച്ച തഴച്ച വാഗ്ത്ഡരി ചൊരിഞ്ഞു ദല്ലിയെ പ്രയാഗയാക്കിപോൾ! പറഞ്ഞതെന്തവർ? പറഞ്ഞതെന്തവർ?... പറയുകില്ലാരുമറികയില്ലാരും!
സുരാപഗോർമ്മിയോടിതല്ലി ചോദിപ്പൂ ചിരിച്ചു കാളിന്ദീസുലോലകല്ലോലം? മഹോദധിപെരുംപറയടിയിലീ മഹിതമാം ചോദ്യം ധ്വനിപ്പതില്ലല്ലീ? അറേബിയൻ കടലതിൻ പൊരുളെന്തെ- ന്നറിഞ്ഞിടാതല്ലീ കിടന്നലറുന്നു? അസോസിയെറ്റഡ് പ്രസ്-പ്രതിനിധിയതോ അറിയുവാനല്ലീ പരക്കം പായുന്നൂ? 'പറഞ്ഞതെന്തവർ? പറഞ്ഞതെന്തവർ?' പറയുകില്ല ഞാനറിയുമെങ്കിലും! ഒരു കാര്യം പക്ഷെ പറഞ്ഞിടാമിപ്പോൾ പരസ്യമായി ഞാൻ ഭയലവമെന്ന്യേ; പരസ്പരമവർ പറഞ്ഞ കാരിയം പരുത്തിനൂലിന്റെ കൊടുമ്പിരിയല്ലാ!
(ഹാസ്യാഞ്ജലി, പുറം 43, സഞ്ജയൻ, പുസ്തകം 2, ലക്കം 7, 1937 ആഗസ്റ്റ് 14 പുറം 225)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |