താൾ:ശ്രീമൂലരാജവിജയം.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
33


ഥമിക പാഠശാലയിലുള്ള വാധ്യാന്മാരും മറ്റുചിലരും കൃഷിശാസ്ത്രത്തിന്റെ പ്രഥമതന്ത്രം പഠിപ്പിക്കപ്പെട്ടുവരുന്നു.


കരകൌശലവിദ്യാശാല.


ഇതിൽ പാഠശാല ആരംഭിച്ചതു ൧൦൭൧ാമാണ്ടിൽ ആണ് ഇതിന്റെ ഘടനയെയും നടത്തിക്കുന്നതിനെയും വിവരിച്ചു ചട്ടങ്ങളും അനുവദിക്കപ്പെട്ടു. പാഠശാലയിൽ രണ്ടു ശാഖകൾ ഉണ്ടു്, ഒന്നു തൊഴിലും മറ്റൊന്നു കലാവിദ്യയും ആകുന്നു. തൊഴിൽ എന്ന ഇനത്തിൽ ഇരുമ്പിൽ ചിത്രപ്പണി, കമ്പിളി നെയ്യുക, മരത്തിലും, ദന്തത്തിലും മറ്റും കൊത്തുപണി പിഞ്ഞാണം ഭരണിമുതലായവ ഉണ്ടാക്ക ഇവയും, കലാവിദ്യയെന്ന ഇനത്തിൽ ചിത്രമെഴുത്തിനുവേണ്ട മാൎഗ്ഗങ്ങളും പഠിപ്പിക്കപ്പെട്ടു വരുന്നു.


സംസ്കൃതപാഠശാല.


ഇതു ൧൮൮൯-ാം വൎഷത്തിൽ ആരംഭിക്കപ്പെട്ടു. വ്യാകരണം, കാവ്യങ്ങൾ, ന്യായം, വേദാന്തം, ജോതിഷം ഈ വിഷയങ്ങൾ ഇതിൽ പഠിപ്പിക്കപ്പെട്ടുവരുന്നു. ശാസ്ത്രിപരീക്ഷ, ഉപാധ്യായപരീക്ഷ, മഹോപാധ്യായപരീക്ഷ എന്നീ മൂന്നുപരീക്ഷകൾ ആണ്ടുതോറും നടത്തപ്പെട്ടുവരുന്നു. അധ്യാപകന്മാരിൽ സംസ്കൃതഭാഷാ പ്രവീണന്മാരായി ചിലരുണ്ടു. പുരാതന ഗ്രന്ഥങ്ങളെയും ഇദംപ്രഥമമായി അച്ചടിക്കാൻ ഏൎപ്പാടുചെയ്തിട്ടുണ്ടു.


ലാകാളേജ്


൧൮൯൪-ാം വൎഷംവരെ ആൎട്ടസ് കാളേജിനൊടുചേന്ന ഒരു ലാക്‌ളാസ് ഉണ്ടായിരുന്നതെയുള്ളു. ആയാണ്ടിൽ ലാകാളേജുപ്രത്യേകമായിസ്ഥാപിക്കപ്പെട്ടു. ഇതിൽ വക്കീൽ പരിക്ഷക്കും മദ്രാസ് യൂനിവെർസിറ്റിയിൽ ചെൎന്ന എഫ്, എൽ; ബി, എൽ എന്നീ പരീക്ഷകൾക്കും വിദ്യാൎത്ഥികൾ പഠിപ്പിക്കപ്പെട്ടുവരുന്നു.


സൎവെസ്കൂൾ.


റവന്യു ഡിപ്പാൎട്ടുമെന്റിലും ജുഡിഷ്യൽ ഡിപ്പാൎട്ടുമെന്റിലും ഉള്ള കീഴ് ജീവനക്കാരെയും ഈവിഷയം പഠിക്കാൻ ആഗ്ര

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/39&oldid=174446" എന്ന താളിൽനിന്ന് ശേഖരിച്ചത്