താൾ:ശ്രീമൂലരാജവിജയം.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
32


പ്രായം ജനിച്ചിരിക്കകൊണ്ടു പെൺപള്ളിക്കൂടങ്ങളിൽ കഴിയുന്നതും പെൺവാധ്യാന്മാരെത്തന്നെ നിയമിക്കുന്നതിനു നല്ലപരിശ്രമം ചെയ്യപ്പെട്ടുവരുന്നുണ്ടു. വാധ്യാർപണിക്കു പെൺകുട്ടികളെ പഠിപ്പിക്കുന്നതിനു ഒരു പാഠശാല ഏൎപ്പെടുത്തി അതിൽ ഉള്ള കുട്ടികൾക്കെല്ലാം സ്കാളർഷീപ്പു കൊടുത്തു വരുന്നു. വാധ്യാർപണിക്കു പെൺകുട്ടികളെ പഠിപ്പിക്കുന്നതിനു മദ്രാസിൽ ഉള്ള പാഠശാലയിൽ ആണ്ടുതോറും രണ്ടു പെൺകുട്ടികളെ അയച്ചു പഠിപ്പിച്ചു വരുന്നു. ഇവിടെയും‌ മദ്രാസിലും എഫ്, എ, ബി, എ, എന്നീ പരീക്ഷകൾക്കു പഠിക്കുന്നതിനു ബാലികകൾക്കു സ്കാളർഷീപ്പുകൊടുത്തുവരുന്നു. മലയാം ഹൈസ്കൂളിൽ ഹൈസ്കൂൾക്ലാസുകളിൽ ഉള്ള കുട്ടികൾക്കു സ്കാളർഷിപ്പു കൊടുത്തുവരുന്നു.


അധ്യാപകവൃത്തി,


അധ്യാപകവൃത്തിക്കു ആണുങ്ങളെ പഠിപ്പിക്കാൻ രണ്ടു പാഠശാലകളും ബാലികകളെ പഠിപ്പിക്കാൻ ഒരു പാഠശാലയും ഗവൎമ്മേന്റിൽനിന്നു ആരംഭിച്ചു നടത്തപ്പെട്ടുവരുന്നു. ഇതു കൂടാതെ സൎക്കാരിൽനിന്നു സഹായികധനം വാങ്ങിക്കുന്നവയായി ൪ പാഠശാലകളും ഉണ്ടു. അധ്യാപക വൃത്തിക്കുള്ള യോഗ്യതയെ നിണ്ണയിക്കുന്നതിനായി മലയാം പള്ളിക്കൂടം വാധ്യാർപണിക്കു രണ്ടുതരത്തിലും ഇംഗ്ലീഷ്പള്ളിക്കൂടം വാധ്യാർ പണിക്കു മൂന്നുതരത്തിലും ഉള്ള പരീക്ഷകൾ ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു.


കൃഷിശാസ്ത്രാഭ്യാസം.


കൃഷിശാസ്ത്രത്തിന്റെയും വാസ്തവത്തിൽ കൃഷിചെയ്യേണ്ട വിധത്തിന്റെയും പ്രഥമതന്ത്രങ്ങൾ പഠിപ്പിക്കുന്നതിനു ൧൮൯൪-ാം വൎഷത്തിൽ ഒരു ഏൎപ്പാടു ചെയ്യപ്പെട്ടു. ഇതിലേക്കു കൃഷിയിൽ പരിശീലിതനായ ഒരു ശാസ്ത്രജ്ഞന്റെ വരുതിയിലായി ഒരു മാതൃകാ കൃഷിസ്ഥലം തിരുവനന്തപുരത്തിനു സമീപത്തു ആദ്യമായി ഉണ്ടാക്കപ്പെട്ടു. ഈ സ്ഥലത്തു കൃഷിശാസ്ത്രം പഠിപ്പിക്കുന്നതിനു ഒരു പാഠശാലയും ആരംഭിക്കപ്പെട്ടു. ഇതിൽ പ്രാ

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/38&oldid=174445" എന്ന താളിൽനിന്ന് ശേഖരിച്ചത്