താൾ:ശ്രീമൂലരാജവിജയം.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31


ആൎട്ടസ് കാളേജ്, ലാകാളേജ്, സംസ്കൃത പാഠശാല, നാൎമ്മൽസ്ക്കൂൾ, കരകൌശല വിദ്യാശാല, മാതൃകാകൃഷിസ്ഥലം എന്നീ തിരുവനന്തപുരത്തുള്ള വിദ്യാലയങ്ങൾ മുമ്പിലത്തെപ്പോലെ അതതിലെ പ്രധാനികളുടെ വരുതിയിൽതന്നെ ആയിരുന്നു. "തിരുവിതാംകോട്ടു വിദ്യാഭ്യാസ ചട്ടങ്ങൾ" എന്നും "തിരുവിതാംകോട്ടു സഹായികധനചട്ടങ്ങൾ" എന്നും രണ്ടുവിധം ചട്ടങ്ങൾ നടപ്പാക്കീട്ടുണ്ടു. സഹായികധനം കൊടുക്കുന്ന വിഷയത്തിൽ ഗവൎമ്മേന്റിൽനിന്നു അനുവൎത്തിച്ചുവരുന്ന നീതി കുടികളുടെ പ്രയത്നത്തെ ഉപയോഗിക്കയും എന്നാൽ യോഗ്യതാവിഷയത്തെ മുഖ്യമായി ഗണിക്കയും, കുടികളുടെ പ്രയത്നത്തെ പോഷിപ്പിക്കയും പ്രോത്സാഹിപ്പിക്കയും അതു ആവശ്യത്തിനു മതിയാകാതിരിക്കുന്നെടത്തു അതിനെ പൂൎത്തിയാക്കയും കുടികളുടെ ശ്രമം ഇല്ലാതിരിക്കുന്നെടത്തു സൎക്കാരിൽ നിന്നുതന്നെ ശ്രമം ചെയ്കയും ആകുന്നു. ൟ സിദ്ധാന്തത്തെ അനുവൎത്തിക്കകൊണ്ടു സ്ഥലത്തെ ആവശ്യത്തിനുമതിയാകുന്നവയായി സൎക്കാർവകയല്ലാത്ത പാഠശാലകൾ ഉള്ള സ്ഥലങ്ങളിൽ സൎക്കാരിൽനിന്നു പാഠശാലകൾ ആരംഭിക്കുന്നില്ലാ. ഏതേതു ഡിസ്ത്രിക്റ്റിൽ വിദ്യാഭ്യാസം കുറവാണെന്നു കാണപ്പെടുന്നുവൊ അവിടങ്ങളിൽ വേണ്ട പാഠശാലകൾ സൎക്കാരിൽനിന്നു ഉണ്ടാക്കീട്ടുമുണ്ടു.

സ്ത്രീവിദ്യാഭ്യാസം.


സ്ത്രീ വിദ്യാഭ്യാസത്തിന്റെ സ്ഥിരമായവൎദ്ധനം ഇക്കാലത്തിന്റെ ഒരു പ്രധാനലക്ഷണം ആകുന്നു. പാഠശാലയിൽ ചേൎന്നു പഠിക്കാവുന്ന പ്രായത്തിൽ ഉള്ള ബാലികകളുടെ മൊത്തം എണ്ണത്തിൽ നൂറ്റിനു ൨.൩ വീതം എണ്ണം കുട്ടികൾമാത്രമെ ൧൦൬൦-ാമാണ്ടിൽ പാഠശാലകളിൽ പഠിച്ചുവന്നിരുന്നൊള്ളു. ഇപ്പോൾ നൂറ്റിന്നു ൧൩.൨ വീതം എണ്ണം ബാലികകൾ പഠിച്ചുവരുന്നു. എല്ലാതരത്തിലുള്ള പാഠശാലകളിലും ബാലികകളെ പീസുകുടാതെ പഠിപ്പിക്കയാകുന്നു. ആൺ വാധ്യാന്മാർ പഠിപ്പിക്കുന്ന പാഠശാലകളിൽ പ്രാപ്തിയായ പെൺകുട്ടികളെ പഠിക്കാൻ സമ്മതിക്കുന്നതു ശരിയല്ലെന്നു ഇപ്പോൾ പരക്കെ അഭി

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/37&oldid=174444" എന്ന താളിൽനിന്ന് ശേഖരിച്ചത്