താൾ:ശ്രീമൂലരാജവിജയം.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30


ന്റിൽനിന്നു മുൻപേറായികൊടുക്കുമെന്നും നിശ്ചയിച്ചു. ഇതിനെക്കുറിച്ചു എഴുത്തുകുത്തുകൾ നടത്തി റെയിൽവെ പണിനടത്തിവരുന്നു. സൗത്ഇൻഡ്യൻ റെയിൽവെ കമ്പനികൾ ൟ പണിക്കുവേണ്ടപണം ഉണ്ടാക്കുന്നതുവരെ വേലനടപ്പിലെക്കായി ൧൭ ലക്ഷം രൂപാ പലിശകൂടാതെ ആകമ്പനിക്കാൎക്കു മുമ്പേറായി കൊടുക്കാമെന്നു ഗവൎമ്മേന്റിൽ നിന്നു സമ്മതിച്ചു ഇരിക്കുന്നു. റെയിൽവേക്കു വേണ്ടസ്ഥലം വിലകൊടുത്തു കുടികളിൽനിന്നു ഒഴിപ്പിച്ചു കമ്പനിക്കാരെ ഏൾപ്പിച്ചിട്ടുണ്ടു. പണി ഏകദേശം മുഴുവൻ തീന്നിരിക്കുന്നു. താമസിയാതെ റെയിൽവെ നടപ്പാകും.



വിദ്യാഭ്യാസം.


സാമാന്യം


പ്രജകളുടെ ഇടയിൽ വിദ്യാഭ്യാസ പ്രചാരത്തിനായിസൎക്കാരിൽനിന്നു ഇദം പ്രഥമമായി ക്രമമായ രീതിയിൽ ഉദ്യമിച്ചതു ൧൮൩൪ാം വൎഷത്തിൽ ആയിരുന്നു. ആകൊല്ലത്തിൽ ഇപ്പഴത്തെ കാളേജിന്റെ ബീജമായി മഹാരാജാസ്‌ഫ്രീസ്കൂൾ (മഹാരാജാവിന്റെ വക ധൎമ്മപാഠശാല) എന്നു പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് പാഠശാല തിരുവനന്തപുരത്തു ആരംഭിക്കപ്പെട്ടു. കുറെക്കാലം കഴിഞ്ഞപ്പോൾ ഏതാനും പുറസ്ഥലങ്ങളിലും ഇംഗ്ലീഷ് പാഠശാലകൾ ആരംഭിക്കപ്പെട്ടു. ൧൦൪൨-ാമാണ്ടിൽ മലയാളം പള്ളിക്കൂടങ്ങൾ ഏൎപ്പെടുത്തി. മലയാളം പള്ളിക്കൂടങ്ങളും ഇംഗ്ലീഷ് പാഠശാലകളും രണ്ടു പ്രത്യേകം ഡിപ്പാൎട്ടുമെൻറുകളായി നടത്തി ഭരിക്കപ്പെട്ടുവന്നു. ൧൦൭൦-ാമാണ്ടു വിദ്യാഭ്യാസ ഡിപ്പാൎട്ടുമെൻറു നവീകരിക്കപ്പെട്ടു. ഇംഗ്ലീഷ് പാഠശാലകളും മലയാളം പാഠശാലകളും എന്നീ പ്രത്യേകം രണ്ടുവകുപ്പുകളായിരുന്നതു നിൎത്തൽചെയ്യപ്പെട്ടു. ഇംഗ്ലീഷൊ മലയാളമൊ പഠിപ്പിക്കുന്നതായ എല്ലാപാഠശാലകളും ഒന്നിച്ചു ഭരണവിഷയത്തിലും പരിശോധനാ വിഷയത്തിലും മൂന്നു റെഞ്ജു ഇൻസ്പക്റ്റർമാരുടെ വരുതിയിൽ ആക്കപ്പെട്ടു. ഇവർ ഗവൎമ്മേന്റിലേക്കു നേരിട്ടു എഴുത്തുകുത്തു ചെയ്യണമെന്നും നിശ്ചയിക്കപ്പെട്ടു ബാലന്മാൎക്കുള്ള ആൎട്ടസ് കാളേജു, ബാലികകൾക്കുള്ള

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/36&oldid=174443" എന്ന താളിൽനിന്ന് ശേഖരിച്ചത്