താൾ:ശ്രീമൂലരാജവിജയം.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29


ത്തനായി കൂടുതൽപണികൾചെയ്തു പൂൎണ്ണോപയോഗവത്തുകളാക്കുന്നതിനും ആ കൊല്ലംമുതൽ വളരെപണം ചിലവുചെയ്തിട്ടുണ്ടു.


കോതയാർപണി.


തെക്കെ ഡിവിഷനിൽ വെള്ളമടച്ചു സൂക്ഷിക്കുന്ന വകക്കു അനേകം കുളങ്ങൾഉണ്ടു. അവയേയും ൟകാലത്തിനിടക്കു സുസ്ഥിതിയിൽ ആക്കീട്ടുണ്ടു. മേൽവിവരിച്ച കൃഷിമരാമത്തു പണികൾക്കായി തെക്കെഡിവിഷനിൽ ഉള്ള പഴയകൃഷിമരാമത്തു പണികളെ വേണ്ട അറ്റകുറ്റം എല്ലാംതീൎത്തു കൂടുതൽപണിയും ചെയ്തു സുസ്ഥിതിയിൽ ആക്കിയെന്നുവരികിലും അവിടത്തെ ആവശ്യത്തിനു അതുകൊണ്ടു മതിയായില്ലെന്നു കാണപ്പെടുകയും തന്നിമിത്തം കൂടക്കൂടെ കൃഷിദോഷം ഉണ്ടാകയും ചെയ്തുവന്നു. ഇപ്പോൾ വെള്ളംപായുന്ന സ്ഥലങ്ങളിൽ ധാരാളം വെള്ളം കിട്ടാത്തതുകൊണ്ടും വെള്ളച്ചാൽ ഇല്ലാത്തതുകൊണ്ടു കൃഷിയില്ലാതെ വളരെ വിസ്തീൎണ്ണമായ പ്രദേശം കിടക്കുന്നതുകൊണ്ടും ഇനിയും കൂടുതലായി കൃഷിമരാമത്തുപണികൾ നടത്തിക്കേണ്ടതാണെന്നുള്ള ആലോചനക്കു ഇടയായി പേച്ചിപ്പാറയിൽ കോതയാറ്റിൽ കുറുക്കെ ൫൦൫ ജാതിയടിനീളം ൭൨ ജാതിയടി പൊക്കത്തിൽ ചെങ്കൽകൊണ്ടു ഒരു അണകെട്ടി ആവെള്ളത്തെ ൧൧ മയിൽ നീളത്തിൽ പഴയാറ്റിലെക്കു പായിക്കുന്നതിനു വേണ്ടപണിചെയ്തുവരുന്നു.

റെയിൽവെ.


ഈ സംസ്ഥാനത്തിൽ ലൈറ്റ് റെയിൽവെ സൎക്കാർ ചിലവിന്മേൽ നടപ്പാക്കുന്നതിനു വളരെക്കാലം കൊണ്ടാലോചിക്കയും അതിലേക്കു വഴി സൎവെചെയ്തു അടങ്കൽ തയാറാക്കയും ചെയ്തുവന്നൂ. എന്നാൽ അപ്പഴപ്പോൾ കണ്ടചില കാരണത്തിന്മേൽ ൟ ഏൎപ്പാടിന്റെ ആലോചന നിറുത്തിവൈക്കപ്പെട്ടു. കൊല്ലംവരെ തെന്നിൻഡ്യൻ റെയിൽവെ നടപ്പാക്കുന്നവകക്കു സ്ഥലത്തെ വീണ്ടും സൎവെചെയ്യുന്നതിനു ൧൮൯൩ൽ ഇൻഡ്യാ ഗവൎമ്മേന്റു അനുവദിച്ചു, സൎവേക്കുള്ള ചിലവ് ൟ ഗവൎമ്മേ

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/35&oldid=174442" എന്ന താളിൽനിന്ന് ശേഖരിച്ചത്