താൾ:ശ്രീമൂലരാജവിജയം.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
34


ഹം ഉള്ള മറ്റുള്ളവരെയും സൎവെ പഠിപ്പിക്കാനായി ൧൮൯൯-ൽ ഒരു സൎവെസ്കൂൾ തുടങ്ങി നടത്തപ്പെട്ടുവരുന്നു.


എഡ്യുക്കേഷനൽ ബോൎഡുകൾ.


ഓരോ സ്ഥലത്തു ജനസ്വാധീനവും പരജന ഗുണകാംക്ഷയും ഉള്ളവരുടെ സഹായത്തെയും സാധൎമ്മ്യത്തെയും വിദ്യാഭ്യാസ വിഷയത്തിൽ സമ്പാദിക്കുന്നതിലെക്കായി സ്ഥലത്തെ ഉദ്യോഗസ്ഥന്മാർ അല്ലാത്ത സാമാജികന്മാർ അധികമായി ചെൎന്നിട്ടുള്ള എഡ്യുകെഷനൽ ബൊർഡുകൾ (വിദ്യാഭിവൎദ്ധന സമാജങ്ങൾ) അവിടവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടു.


ലക്‌ച്യുവർ കമ്മിറ്റി


ഓരൊ വിഷയങ്ങളെക്കുറിച്ചു ഉപന്യാസങ്ങൾ എഴുതി ജനങ്ങളെ ഗ്രഹിപ്പിക്കുന്നതിനായി ഒരു സമാജം ൧൦൬൩-ാമാണ്ടിൽ നിയമിക്കപ്പെട്ടു. ഉപന്യാസങ്ങൾ ഇംഗ്ലീഷിലൊ നാട്ടുഭാഷയിലെ വേണ്ടതും ശാസ്ത്രവിഷയമൊ സാഹിത്യവിഷയമൊ ജനൊപയൊഗമായ വിഷയമൊ ആയിരിക്കേണ്ടതും ആകുന്നു. ഓരൊ ഉപന്യസ്താവിനു പ്രതിഫലം കൊടുക്കപ്പെടുന്നുണ്ടു. ഇക്കാൎയ്യം നടത്തുന്നതിനു യോഗ്യന്മാരായ യൂറോപ്യന്മാരും നാട്ടുകാരും ചെൎന്ന ഒരു സംഘം നിയമിക്കപ്പെട്ടിട്ടുണ്ടു.


പാഠപുസ്തകസംഘം


ഇംഗ്ലീഷിലും നാട്ടുഭാഷകളിലും ഉചിതങ്ങളായ പാഠപുസ്തകങ്ങളെ തിരഞ്ഞെടുക്കുന്നതിനും പുതുതായി ഉണ്ടാക്കിക്കാൻ ഏൎപ്പാടുചെയ്യുന്നതിനും ആയി ആൎട്ടുസ്കാളേജിലെ പ്രിൻസിപ്പാളിന്റെ ആധ്യക്ഷത്തൊടുകൂടി ഒരു സമാജം നിയമിക്കപ്പെട്ടിരിക്കുന്നു.


ആൎക്കിയളാജിക്കൽ സൎവെ.
(പുരാതന വസ്തുസംഗ്രഹണം)


ഈ സംസ്ഥാനത്തിലെ പൂൎവ ചരിത്രത്തെയും ഭാഷാദിചരിത്രത്തെയും സംബന്ധിച്ച് ലഭ്യങ്ങളായ ലക്ഷ്യങ്ങളെ ശേഖരിച്ചു

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/40&oldid=174448" എന്ന താളിൽനിന്ന് ശേഖരിച്ചത്