താൾ:ശ്രീമൂലരാജവിജയം.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24


രും സൎക്കാർ ഉദ്യോഗം ഇല്ലാത്ത സാമാജികന്മാരും ചേൎന്നിട്ടുള്ളതും കാൎയ്യനിർവഹണത്തിനു പ്രധാനിയായ ഒരുപ്രസിഡണ്ടോടുകൂടിയതും ആയ പട്ടണത്തിലെ പരിഷ്കരണ കമ്മിറ്റി എന്നു വിളിക്കപ്പെടുന്ന ഒരു സമാജത്താൽ നടത്തപ്പെട്ടുവരുന്നു. പ്രസിഡണ്ടും സാമാജികന്മാരും ഗവൎമ്മേന്റിനാൽതന്നെ നിയമിക്കപ്പെട്ടു വരുന്നു. പട്ടണത്തിലെ ചിലവുവകക്കായി പട്ടണത്തിൽ ഓരോ നികുതികൾ ഏൎപ്പെടുത്തുന്നതിലേക്കും ജനപ്രതിനിധികളെ സാമാജികന്മാരായി കമ്മറ്റിയുടെ ഘടനയെ നവീനരീതിയിൽ ആക്കുന്നതിലെക്കും വ്യവസ്ഥചെയ്തു ൟ റിഗുലേഷനെ ഭേദപ്പെടുത്തപ്പെട്ടിട്ടുണ്ടു. പട്ടണങ്ങൾക്കു വെളിയിലുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനും ജനനമരണക്കണക്കെടുക്കുന്നതിനും സമഗ്രമായ ഒരു ഏൎപ്പാടു ൧൮൯൦- വൎഷത്തിൽ നിശ്ചയിക്കപ്പെട്ടു. ഗോവസൂരിപ്രയോഗം ചെയ്യിക്ക, ജനനമരണക്കണക്കെടുക്ക, പട്ടണത്തിനു പുറമെയുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനു ഏൎപ്പാടുചെയ്ക. മരുന്നുകൾ കയ്യിൽകൊണ്ടുപോയി നാട്ടുംപുറങ്ങളിൽ ആവശ്യം ഉള്ളവൎക്കു കൊടുത്തു രോഗനിവൃത്തി വരുത്തുക എന്നീവിഷയങ്ങൾക്കായി ഒരു ഡിപ്പാൎട്ട്മെൻറു ഏൎപ്പെട്ടത്തി സാനിറ്ററി കമിഷണർ എന്ന സ്ഥാനപ്പേരുള്ള ഒരു ഉദ്യോഗസ്ഥന്റെ വരുതിയിൽ നടത്തപ്പെട്ടുവരുന്നു.

വൈദ്യം.


പട്ടാളക്കാർ ഒഴിച്ചു മറ്റുള്ളവൎക്കു വൈദ്യവും ഔഷധ സഹായം ചെയ്യുന്നതിലേക്കുള്ള ഡിപ്പാൎട്ടുമെൻറു ഡൎബാർ ഫിസിഷ്യൻ (രാജകീയ വൈദ്യൻ) എന്നു വിളിക്കപ്പെടുന്ന യൂറോപ്യനായ ഒരു ഉദ്യാഗസ്ഥന്റെ വരുതിയിൽ ഇരിക്കുന്നു. ഈ ഡിപ്പാൎട്ടുമെന്റു നവീകരിക്കപ്പെട്ടതോടു വൈദ്യന്മാരായ കീഴ്ജീവനക്കാരുടെ ശമ്പളവും എണ്ണവും കൂട്ടപ്പെട്ടു. അവർ നിയതമായ വിധത്തിൽ തരംതിരിച്ചു വയ്ക്കപ്പെട്ടു. സൎക്കാർവക വൈദ്യശാലകളാൽ കൊടുക്കപ്പെടുന്ന സഹായത്തെ പൂൎത്തിയാക്കുന്നതിനും കുടികൾതന്നെ വൈദ്യംചെയ്യിക്കുന്ന നടപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി ആശുപത്രികൾക്കും ഡിസ്പെൻസ

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/30&oldid=174437" എന്ന താളിൽനിന്ന് ശേഖരിച്ചത്