താൾ:ശ്രീമൂലരാജവിജയം.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
23


സ്ഥാനത്തിൽ നടത്തിക്കുന്നതിനു അധികാരം കൊടുക്കുന്നതായി ൧൦൬൧-ാമാണ്ടത്തെ ൪-ാം റഗുലേഷൻ നടപ്പാക്കപ്പെട്ടു. കോൎട്ടുപീസു റെഗുലേഷൻ, കാലഹരണ റെഗുലേഷൻ വ്യവഹാരസല റെഗുലേഷൻ ജഡ്ജിമാരുടെയും ജുഡീഷ്യലായി പ്രവൎത്തിക്കുന്ന മറ്റുള്ളവരുടെയും രക്ഷക്കായി നിബന്ധന ചെയ്തിട്ടുള്ള റിഗുലേഷന്റ, ഇവ നീതിഭരണത്തെ നന്നാക്കുന്നതിനായി നടപ്പാക്കീട്ടുള്ള നിയമങ്ങളിൽ ചിലവയാകുന്നു. നീതിനടത്തുന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തെയും സ്ഥാനമാനത്തെയും കൂട്ടുന്നതിനായിചെയ്ത ഏൎപ്പാടുകളുടെ ഫലമായി ഈ ഉദ്യോഗം ഭരിക്കുന്നവരുടെ യോഗ്യത വളരെ കൂടീട്ടുണ്ടു.


രജിസ്ത്രേഷൻ,


ആധാരങ്ങൾ രജിസ്തർ ചെയ്യുന്നതിനുള്ള ഡിപ്പാൎട്ടുമെൻറും ബ്രിട്ടീഷ് ഇൻഡ്യയിൽ ഇപ്പോൾ നടപ്പുള്ള നിയമത്തെ അനുകരിച്ചു ഉണ്ടാക്കപ്പെട്ടിട്ടുള്ള ൧൦൭൦-ാമാണ്ടത്തെ ൧-ാം റിഗുലേഷൻ അനുസരിച്ചു നവീകരിക്കപ്പെട്ടു. റജിസ്ത്രേഷൻ ഡയറക്റ്റർ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥൻ ഈ ഡിപ്പാൎട്ടുമെൻറിനെ ഭരിച്ചു വരുന്നുണ്ടു്. കൂട്ടുകച്ചവടകമ്പനികളെ രജിസ്തർ ചെയ്യുന്ന വകക്കായി ഇൻഡ്യൻ കമ്പനീസ് ആക്റ്റു ൧൦൬൩-ാമാണ്ടത്തെ ൧-ാം റെഗുലേഷനായി ഈ സംസ്ഥാനത്തെ നിയമമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.ശുചീകരണവും ജനനമരണക്കണക്കും,


൧൮൯൪-ാം വൎഷംവരെ പട്ടണങ്ങളുടെ സംരക്ഷണവും ശുചീകരണവും കാൎയ്യനടപ്പിനായി അതാതു കാലം ഗവർൺമെന്റിൽനിന്നു കൊടുക്കുന്ന ഉത്തരവുകൾ അനുസരിച്ചു ക്രമപ്പെടുത്തപ്പെട്ടുവന്നു. പട്ടണങ്ങളുടെ ശുചീകരണത്തെ വൎദ്ധിപ്പിക്കുനതിനും അഗ്നിബാധയെ തടുക്കുന്നതിനും ജനനമരണക്കണക്കെടുക്കുന്നതിനും ആയി ൧൮൯൧-ാം വൎഷത്തിലെ ൨൦-ാം നമ്പർ ആക്ട്ടായ പഞ്ചാബ് മുൻസിപ്പാലിററയാക്‌ടിൻപടി ഒരു റിഗുലേഷൻ ആയാണ്ടിൽ അനുവദിക്കപ്പെട്ടു. ൟ റിഗുലേഷൻപടിയുള്ള കാൎയ്യങ്ങൾ സൎക്കാർ ഉദ്യോഗസ്ഥന്മാരായ സാമാജികന്മാ

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/29&oldid=174435" എന്ന താളിൽനിന്ന് ശേഖരിച്ചത്