താൾ:ശ്രീമൂലരാജവിജയം.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22


ചെയ്യുന്നവരെ മറ്റുതടവുകാരിൽനിന്നു് അകറ്റിയിരുത്തിക്കുന്നതിനും നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടു്. തിരുവനന്തപുരത്തു സെൻട്രൽ ജയിലും കൊല്ലത്തും ആലപ്പുഴയും ഓരോ ഡിസ്ത്രിക്ക്റ്റു ജയിലുമായി മൂന്നു ജയിലുകൾ ഈസംസ്ഥാനത്തുണ്ടു്. ഡിസ്ത്രിക്ക്റ്റു ജയിലുകൾ ഡിസ്ത്രിക്ക്റ്റു മജിസ്ത്രേറ്റുകളുടെ അടുത്തപരിശോധനയിൽ ഉൾപ്പെട്ടിരിക്കന്നൂ.

ദുൎഗ്ഗുണപരിഹാരപാഠശാല.


ബാലന്മാരായ കുറ്റക്കാർ കഠിനന്മാരായ കുറ്റവാളികളോടുള്ള സംസൎഗ്ഗത്താൽ ദോഷപ്പെടാതെ തടുക്കുന്നതിലേക്കായിട്ടു ൧൦൬൭-ാമാണ്ടത്തെ ൪-ാം റിഗുലേഷൻ നടപ്പാക്കപ്പെട്ടിട്ടുണ്ടു്. ഇതിൽ ബാലന്മാരായ ആൺ കുറ്റക്കാൎക്കു ദുൎഗ്ഗുണപരിഹാര പാഠശാലകൾ ഉണ്ടാക്കുന്നതിനു് വ്യവസ്ഥചെയ്തിട്ടുണ്ട്. അതിനെ വിദ്യാഭ്യാസ വകുപ്പിൽ ഉൾപ്പെടുത്തി. ആ പാഠശാല പരിശോധിക്കുന്നതിനു ഒരു കമ്മറ്റിയും നിയമിക്കപ്പെട്ടിട്ടുണ്ട്.

വ്യവഹാരനീതി.


സിവിൽ കോൎട്ടുകളുടെ നടപടിയെ സംബന്ധിച്ച നിയമം അപ്പഴപ്പോൾ ഉണ്ടാക്കപ്പെട്ട അനേകം നിയമങ്ങളിലായി ഭിന്നിച്ചു കിടക്കയായിരുന്നു. ഇവയെ ക്രോഡീകരിച്ചും ഭെദപ്പെടുത്തിയും ൧൦൬൫-ാമാണ്ടിൽ ഒരു സിവിൽ നടപടി നിയമം ഉണ്ടാക്കപ്പെട്ടു. ഇതിനെ ബ്രിട്ടീഷ് ഇൻഡ്യയിലെ ഭേദപ്പെടുത്തിയ നിയമത്തിനോടൊപ്പം ആക്കുന്നതിലെക്കായി ഇതു പിന്നീടു ഭേദപ്പെടുത്തപ്പെട്ടു. തിരുവിതാംകോട്ടിലെ കോൎട്ടുകളിൽ ചെയ്യപ്പെടുന്ന ഡിക്രി(വിധി)കളെ അവ ബ്രിട്ടീഷ് ഇൻഡ്യയിലെ കോൎട്ടുകളാൽ ചെയ്യപ്പെട്ട വിധികൾ എന്നപോലെ ബ്രിട്ടീഷ് ഇൻഡ്യയിൽ നടത്തിക്കാമെന്നു ആജ്ഞാപിച്ചു ആലോചന സഭയിൽ ഗവർണർ ജനരൽ അവർകൾ ൧൮൮൫-ാം വൎഷത്തിൽ ഒരു വിളംബരം ദയാപൂൎവ്വം പ്രസിദ്ധപ്പെടുത്തി. ബ്രിട്ടീഷ് ഇൻഡ്യയിലെ കോൎട്ടുകളാൽ ചെയ്യപ്പെടുന്ന വിധികളെ ഈ സം

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/28&oldid=174434" എന്ന താളിൽനിന്ന് ശേഖരിച്ചത്