Jump to content

താൾ:ശ്രീമൂലരാജവിജയം.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
21


കളാൽ വിസ്തരിക്കപ്പെട്ടുവന്നൂ യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജളെ വിസ്തരിക്കുന്നതിനു തിരുവിതാംകോർട്ടുകാർക്കു അധികാരമില്ലെന്നുള്ള വാദം. ആ ആണ്ടിൽ ജനിച്ചു. ഇതിനെക്കുറിച്ചു വളരെ എഴുത്തുകുത്തുകൾ നടന്നു ഒടുവിൽ ബ്രിട്ടീഷ് ഇൻഡ്യയിൽ ൧-ാം ക്ലാസു മജിസ്ത്രേറ്റന്മാരായും "ജസ്റ്റിസ് ആഫ് ദി പീസ്'" എന്ന സ്ഥാനം വഹിക്കുന്നവരായുംഉള്ള യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജകൾ അങ്ങനെയുള്ള പ്രജകളുടെമേൽ നടത്തിവരുന്നഅധികാരത്തെ യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജകളായുംകൃസ്ത്യന്മാരായും ഉള്ള ഈ സംസ്ഥാനത്തിലെ മജിസ്ത്രേറ്റുകൾക്കു് അങ്ങനെയുള്ള പ്രജകളുടെമേൽ നടത്താംഎന്ന് ൧൮൭൪-ാം വൎഷത്തിൽബ്രിട്ടീഷ് ഇൻഡ്യാ ഗവൎമ്മേന്റിൽനിന്നും തീൎച്ചപ്പെടുത്തി. ഇതനുസരിച്ചു സ്പെഷ്യൽമജിസ്ത്രേട്ടുകളും അവരുടെ തീൎച്ചയിന്മേൽഅപ്പീൽ കേൾക്കുന്നതിനു് ഒരു സ്പെഷ്യൽ അപ്പീൽ ജഡ്ജിയും നിയമിക്കപ്പെട്ടു.

ജയിൽ,


അടുത്തകാലംവരെ ജയിൽ ഭരണത്തെ സംബന്ധിച്ചു് യാതൊരു നിയമവും ഇല്ലായിരുന്നൂ. ഇവ കാൎയ്യനടപ്പിനുവേണ്ടി അതാതു കാലങ്ങളിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾ അനുസരിച്ചു ഭരിക്കപ്പെട്ടുവന്നൂ. ഇപ്പോൾ ഒരു ജയിൽ റഗുലേഷനും അതനുസരിച്ച് അനേകം ചട്ടങ്ങളും നടപ്പാക്കപ്പെട്ടു. ജയിലിലുള്ള ജീവനക്കാരുടെ ക്രമത്തെ പൂൎണ്ണമായി മാറ്റിപുത്തനായി ഏൎപ്പാടുചെയ്തു തടവുകാരെക്കൊണ്ടു ജയിലിനു വെളിയിൽ ഇതിനുമുമ്പിൽ വേലകൾ നടത്തിച്ചുവന്ന ഏൎപ്പാടിനെ ക്രമേണ നിറുത്തുന്നതിലേയ്ക്കായി ജയിലിനകത്തുവച്ച് ഓരൊ നല്ലപണികൾ നടത്തിക്കുന്നതിനുള്ള പുതിയ ഏൎപ്പാടു ചെയ്യപ്പെട്ടിട്ടുണ്ടു. നല്ലനടത്തയുള്ള തടവുകാരുടെ ശിക്ഷാകാലത്തെ കുറയ്ക്കുന്നതിനു നിയമവും ആഹാരത്തിനും ശുചീകരണത്തിനും ശരിയായ ഏൎപ്പാടും ജയിലിനകത്തുവച്ചു നടത്തുന്ന കുറ്റങ്ങൾക്കു് ശിക്ഷാക്രമവും ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു്. ശിക്ഷയനുഭവിച്ച് കാഞ്ഞവരായ കുറ്റക്കാരെ പ്രത്യേകമായി തടവിലാക്കി സൂക്ഷിക്കുന്നതിനും പതുവായി കുറ്റം

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/27&oldid=174433" എന്ന താളിൽനിന്ന് ശേഖരിച്ചത്