Jump to content

താൾ:ശ്രീമൂലരാജവിജയം.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25


റികൾക്കും നാട്ടുവൈദ്യശാലകൾക്കും സഹായികധനം കൊടുക്കുന്നതിനു അനുവദിച്ചിട്ടുണ്ടു. നാട്ടുവൈദ്യ ശാലകളുടെമേൽ പരിശോധനയ്ക്കും ഭരണത്തിന്നുമായി നാട്ടുവൈദ്യത്തിൽ പാണ്ഡിത്യം സമ്പാദിച്ചവർ എന്നു ഖ്യാതിന്മാരായ ആളുകൾചെൎന്ന ഒരു സമാജം നിയമിക്കപ്പെട്ടിട്ടുണ്ടു. സ്ത്രീ ചികിത്സയ്ക്കും ബാലചികിത്സയ്ക്കും ആയി ഒരു ആശുപത്രിയും കുഷ്ഠരോഗികളുടെ ചികിത്സയ്ക്കു ഒരു ആശുപത്രിയും തിരുവനന്തപുരത്തും, വിക്റ്റോറിയൊ വൈദ്യപാഠശാലയും സ്ത്രീചികിത്സശാലയും കൊല്ലത്തും, മറ്റു വൈദ്യശാലകൾ സംസ്ഥാനത്തു മറ്റു ഭാഗങ്ങളിലും നൂതനമായി ഉണ്ടാക്കപ്പെട്ടിട്ടുണ്ടു. സ്ത്രീ ചികിത്സയ്ക്കും ബാലചികിത്സയ്ക്കും ഉള്ള ആശുപത്രി വൈദ്യശാസ്ത്ര വിദഗ്ധയായ ഒരു യൂറോപ്യൻ ലേഡി ഡാക്‌ടരുടെ വരുതിയിൽ ആകുന്നു. ചികിത്സയിൽ പരിശീലനംഉള്ള കീഴ്ത്തരം സ്ത്രീ വൈദ്യന്മാരും ആ ആശുപത്രിയിൽ ഉണ്ടു. കുഷ്ടരോഗികൾക്കുള്ള ആശുപത്രിയിലും വേണ്ട വൈദ്യന്മാരും ഔഷധാദി സാമഗ്രികളും ഉണ്ടു. അതിൽ ഉള്ള രോഗികൾ നല്ലപോലെ രക്ഷിക്കപ്പെട്ടുവരുന്നു. ശീമ മഹാറാണിയുടെ ജൂബിലി സംബന്ധിച്ച കൊല്ലത്തു പ്രതിഷ്ഠിക്കപ്പെട്ട വിൿറ്റോറിയാ വൈദ്യശാലയും സ്ത്രീ ചികിത്സാ ശാലയും സൂതികൎമ്മിണികളെ പഠിപ്പിക്കുന്നതിനു ഒരുക്ലാസും ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു. ക്ക്വൈനാപൊടിയും വിഷൂചികാ സംഹാരിയും കേവലം നാമമാത്രമായ വിലയ്ക്കു അനേകം അഞ്ചൽ ആപ്പീസുകളിൽ കുടികൾക്ക് വില്ക്കപ്പെട്ടുവരുന്നു. തിരുവിതാംകോട്ടിലുള്ള സ്ത്രീകൾ വൈദ്യശാസ്ത്രം അഭ്യസിക്കുന്നതിനു പ്രോത്സാഹകമായി ൪ സ്കാളർഷിപ്പുകൾ ഏൎപ്പെടുത്തീട്ടുണ്ടു. ശീമയിൽചെന്നു വൈദ്യശാസ്ത്രം പഠിച്ചുവരുന്നതിനായി രണ്ടു സ്കാളർഷിപ്പുകൾ ഈയിട അനുവദിക്കപ്പെട്ടിരിക്കുന്നു. പണ്ഡിതന്മാരായ നാട്ടുവൈദ്യന്മാരുടെ കീഴിലായി നാട്ടുവൈദ്യം പഠിപ്പിക്കുന്നതിനു ഒരു പാഠശാലയും മൃഗപക്ഷ്യാദികളുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തു ഒരു ആശുപത്രിയും എപ്പടുത്തപ്പെട്ടിട്ടുണ്ടു`.

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/31&oldid=174438" എന്ന താളിൽനിന്ന് ശേഖരിച്ചത്