താൾ:ശരണോപഹാരം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപകൃതി നല്ലോർക്കരുളുവോരെന്നും
സഫലജന്മാക്കൾ-ഭഗവാനേ        22        (ശരണമയ്യപ്പാ)

സനകപൂജിതൻ ഹരിയെന്നും വീര-
ജനനിയെന്നുള്ള ബിരുദത്താൽ
മനുജർ വാഴ്ത്തുവതവിടത്തേ ക്കൃപാ-
കണികകൊണ്ടല്ലീ-ഭഗവാനേ?        23        (ശരണമയ്യപ്പാ)

ഗരുഡവാഹനൻ, നിഖിലേശൻ, ഗീതാ-
ഗുരുവുമങ്ങയെ പ്രസവിക്കേ,
പുരുഷനും മാതൃപദവി കാമ്യമെ-
ന്നരുളിച്ചെയ്യുന്നു-ഭഗവാനേ!        24        (ശരണമയ്യപ്പാ)

തനതുകൃത്യമാം ഭുവനപാലനം
ഗുണഗരീഷ്ഠമായ്ച്ചമയുവാൻ
ജനയിത്രിക്കുള്ളോരനുഭവം കൂടി-
ഗ്ഘനവർണ്ണൻ നേടി-ഭഗവാനേ !        25        (ശരണമയ്യപ്പാ)

ഇരുവർ ലാളിപ്പാൻ തനയർ പാർശ്വത്തിൽ
മരുവീടുമ്പോഴുമവിരതം,
ഹരനങ്ങേപ്പിതൃപദവിതാൻ നൽകി
പരമമാം ഹർഷം - ഭഗവാനേ!        26        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/7&oldid=174411" എന്ന താളിൽനിന്ന് ശേഖരിച്ചത്