താൾ:ശരണോപഹാരം.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഫലമാവില്ല മൃഗയ, യാനല്ലോ-
രുപവനത്തിങ്കൽ-ഭഗവാനേ!        18        (ശരണമയ്യപ്പാ)

മയിലും മാനും പൈങ്കിളിയും കോലാടും
കുയിലുമാ, യവ പുലരുന്നു;
നിയതമങ്ങേയ്ക്കച്ചരണദാസരിൽ-
ദ്ദയയുമേറുന്നു-ഭഗവാനേ!        19        (ശരണമയ്യപ്പാ)

ദുരയുമീറയും ചതിയും ഭള്ളുമി-
ത്തരമോരോ ഹിംസ്രമൃഗയൂഥം
വരദ! ഞങ്ങൾതൻ ഹൃദയത്തിൽവാണു
പൊറുതിമുട്ടിപ്പൂ-ഭഗവാനേ!        20        (ശരണമയ്യപ്പാ)

തുരഗമേറിവന്നയെയൊക്കെയും
ശരമെയ്തെതു കൊന്നതിശീഘ്രം
തിരുനായാട്ടിങ്കലവിടേയ്ക്കുള്ളൊരു
വിരുതു കാട്ടുക-ഭഗവാനേ!        21        (ശരണമയ്യപ്പാ)

വിബുധർക്കായ് സുധയുതകിയ വിഷ്ണു
സപദി പെറ്റുപോലവിടത്തേ;

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/6&oldid=174410" എന്ന താളിൽനിന്ന് ശേഖരിച്ചത്