താൾ:ശരണോപഹാരം.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവരെവിട്ടുടൻ പഴയ പേക്കിനാ-
വെവിടെയോ മാറി മറയുന്നു;
ശിവദമാസ്തോത്രമവരും കേൾക്കുന്നു.
ചെവിയും കൂർപ്പിച്ചു-ഭഗവാനേ!        14        (ശരണമയ്യപ്പാ)

മുറയും വർണ്ണവും സ്വരവും തെറ്റാതെ,
നിറയും കണ്ണുമാ, യതിനുമേൽ,
കരവും കൂപ്പിനി, ന്നവരുമേറ്റേറ്റ-
ശ്ശരണം പാടുന്നു-ഭഗവാനേ!        15        (ശരണമയ്യപ്പാ)

മതിഹിത, മെത്രതവണ ചൊന്നാലും
മതിവരില്ലങ്ങേത്തിരുനാമം;
മധുരമാമതിന്നെതിരിൽ നിൽക്കുമ്പോൾ
സുധയും തിക്തകം-ഭഗവാനേ!        16        (ശരണമയ്യപ്പാ)

വരിക ശാസ്താവേ! ഭുവനശാസ്താവേ!
വരിക ഞങ്ങൾ തൻ ഹൃദയത്തിൽ
തിരുനായാട്ടിനുണ്ടഭിരുചിയെങ്കി-
ലരുതു താമസം-ഭഗവാനേ!        17        (ശരണമയ്യപ്പാ)

ശബരിമാമലയ്ക്കരികിൽ ശ്വാപദ-
മപദം ക്രൂരതയ്ക്കഖിലവും;

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/5&oldid=174409" എന്ന താളിൽനിന്ന് ശേഖരിച്ചത്