താൾ:ശരണോപഹാരം.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവരമില്ലാത്തോരടിമക്കോലങ്ങ-
ളവനെക്കൂപ്പുവോർ-ഭഗവാനേ?        9        (ശരണമയ്യപ്പാ)

ദുരിതം ചെയ്തിടാമെവനും; ഭാവിയി-
ലൊരു കർമ്മത്തിനും ഫലമില്ല;
മറുപിറവിയിലതു ഭുജിക്കേണ്ട
ഭരവുമില്ലാർക്കും-ഭഗവാനേ!        10        (ശരണമയ്യപ്പാ)

ചതിയും കൊള്ളയും പകയുമെത്രനാൾ-
പ്പതിതഭാവത്തിൽക്കഴിയണം?
ഗതിയവയ്ക്കു താൻ വരണം നാം തീർക്കും
പുതിയലോകത്തിൽ-ഭഗവാനേ!"        11        (ശരണമയ്യപ്പാ)

പലരുമിങ്ങനെ മദലഹരിയിൽ
പ്രലപനം ചെയ്തു ഞെളിയുമ്പോൾ,
മലയെന്നും, മാലയിടലെന്നും, മറ്റും
ചിലമൊഴി കേൾപ്പൂ-ഭഗവാനേ!        12        (ശരണമയ്യപ്പാ)

'ശരണമയ്യപ്പ ! ശരണമെന്നുള്ള
സരളമാമങ്ങേസ്തുതിയപ്പോൾ
പരമാദ്ദുഷ്ടർതൻ ചെവിയിൽ ചെന്നെത്തി-
ക്കരളിലേറുന്നു ഭഗവാനേ!        13        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/4&oldid=174408" എന്ന താളിൽനിന്ന് ശേഖരിച്ചത്