Jump to content

താൾ:ശരണോപഹാരം.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരുതിടുന്നതില്ലവരെയാരെയും
ശരണമായ് ഞങ്ങളഗതികൾ;
ശരണം നിന്തിരുവടിതാൻ ഞങ്ങൾക്കു
പരമപൂരുഷ! ഭഗവാനേ!        5        (ശരണമയ്യപ്പാ)

പരിമിതം പാരമടിയങ്ങൾക്കുള്ള
പരിമളഹീനം പദസൂനം;
പരിചയിക്കാനുമിടവന്നീലങ്ങേ-
പ്പരിചര്യാവിധി-ഭഗവാനേ!        6        (ശരണമയ്യപ്പാ)

മറകൾക്കപ്പുറം മറയുവോരങ്ങേ-
പ്പെരുമ വാഴ്ത്തുന്നു ജഡർ ഞങ്ങൾ;
ചെറുകിടാങ്ങൾതൻ മൽമൊഴിക്കച്ഛൻ
കുറവുകൂറുമോ-ഭഗവാനേ!        7        (ശരണമയ്യപ്പാ)

കലിയുഗം മുറ്റി; നെറിയെങ്ങും തെറ്റി
തലകീഴായ് മാറി സകലവും
ഉലകിടമിതു മുഴുവനിന്നൊരു
കൊലനിലമായി-ഭഗവാനേ !        8        (ശരണമയ്യപ്പാ)

"അവരവർത്തന്നെയവരവർക്കീശർ;
ഭുവനനാഥനില്ലൊരുവനും;

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/3&oldid=174407" എന്ന താളിൽനിന്ന് ശേഖരിച്ചത്