താൾ:ശരണോപഹാരം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരണമയ്യപ്പാ! ശരണ,മേവരും
ശരണമെന്നടിപണിവോനേ!
ശരണമെന്നെന്നുമടിയങ്ങൾക്കങ്ങേ-
ച്ചരണതാരിണ-ഭഗവാനേ!       1

വരിക ശാസ്താവേ! വരിക സൽഗുരോ!
വരിക ധാർമ്മികപ്പെരുമാളേ!
ഒരുകുറി കനിഞ്ഞുഴിക ഞങ്ങളിൽ-
ത്തിരുമിഴിത്തെല്ലാൽ-ഭഗവാനേ!        2        (ശരണമയ്യപ്പാ)

ശബരിമാമലയുടയോനേ! ഞങ്ങൾ-
ക്കഭയമേകിയിപ്പിറവിയെ
സഫലമാക്കുവാൻ വിരുതരീശ്വര-
രപരരില്ലല്ലോ-ഭഗവാനേ!        3        (ശരണമയ്യപ്പാ)

വളരെനാളത്തേബ്‌ഭജനംകൊണ്ടുമു-
ള്ളിളകിടാത്തവരവരെല്ലാം;
ഇളകിയാൽത്തന്നെ കുശലമേകുവാൻ
ബലവും പോരാത്തോർ-ഭഗവാനേ!        4        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/2&oldid=174405" എന്ന താളിൽനിന്ന് ശേഖരിച്ചത്