താൾ:ശരണോപഹാരം.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> കഴലിലേക്കഴപ്പൊഴിയുമാറു മെയ് തഴുകും തെന്നലിൻ തുണപറ്റി അഴകിൽ ഞങ്ങളൊഴുകും പമ്പയാം പുഴയിലെത്തുന്നു - ഭഗവാനേ!       83        (ശരണമയ്യപ്പാ)


മലയമായിടുമചലം മാർഗ്ഗത്തിൽ, സുലഭമായങ്ങേക്കൃപനേടാൻ, വലതുകയ്യാമിപ്പുഴയാൽ ഭക്തർക്കു തെളിനീർ നൽകുന്നോ? ഭഗവാനേ!       84        (ശരണമയ്യപ്പാ)


മലരും മാലയദ്രവവുമായ്ക്കാന്ത- മലയാലങ്ങയെ വിബുധന്മാർ ഒളിവിൽഗങ്ഗകൊണ്ടഭിഷേകംചെയ്തു ജലമോ കാണ്മതു - ഭഗവാനേ!       85        (ശരണമയ്യപ്പാ)


ഉരുളൻപാറക്കൽമുഴകളിൽത്തട്ട്- ത്തരിപെടും തണ്ണീർക്കണികകൾ പരിസരസ്ഥലിക്കണിയിപ്പൂ ഹാരം ചെറുമുത്താൽ മാറിൽ - ഭഗവാനേ!       86        (ശരണമയ്യപ്പാ)


പറവകളുടെ രുതവുമങ്ങെഴും കരിയിലകൾതൻ സ്വനിതവും 'ശരണമയ്യപ്പാശരണ'മെന്നതിൻ തരഭേദം താനോ? - ഭഗവാനേ!       87        (ശരണമയ്യപ്പാ)


മൃഗവും പമ്പയാമവിടത്തേക്കൃപാ- ലഹരിയിലൊന്നു മുഴുകിയാൽ വിഗതതൃഷ്ണമായ്ച്ചമയുമെന്നല്ലീ മിഗമം ചൊല്‌വതു? - ഭഗവാനേ!       88        (ശരണമയ്യപ്പാ)


തടവറ്റപ്പുണ്യനദിയിലും, ഭക്തി- തടിനിയിങ്കലുമൊരുപോലെ അടിയങ്ങൾ മുങ്ങിബ്ബഹിരന്തശ്ശുദ്ധർ നടകൊൾവൂ വീണ്ടും - ഭഗവാനേ!       89        (ശരണമയ്യപ്പാ)


പതിനെട്ടാംപടി - പരമദ്ദീർഘമാം പദവിതന്നന്തം, പരിപൂതം അതിൽവന്നെത്തിപ്പോ, യതിൽവന്നെത്തിപ്പോയ് കൃതകൃത്യർ ഞങ്ങൾ - ഭഗവാനേ!       90        (ശരണമയ്യപ്പാ)


<poem>

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/15&oldid=174400" എന്ന താളിൽനിന്ന് ശേഖരിച്ചത്