താൾ:ശതമുഖരാമായണം.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാംപാദം. 27


നാനോപഹാരബലിപൂജയുംകൊണ്ടു ബഹു-
മാനേന സൌഗന്ധികസംയുതം സരസ്തീരേ
ഹൃദ്യമാം ചൈത്രരഥമാകുമുദ്യാനദേശേ
വിദ്യയാം ശക്തിയോടും യുക്തനായ്‌വിഹരിച്ചാൻ.
തത്രതത്രൈവ സരസ്തീരകാനനദേശേ
രുദ്രസമ്മോദകരകൈലാസശിരോഭാഗേ
ത്ര്യംബകനോടുമചലാത്മജയോടും പിന്നെ
ത്ര്യംബകസഖനോടും പരിവാരങ്ങളോടും
യാത്രയുമയപ്പിച്ചു മാരുതികഴുത്തേറി
മാർത്താണ്ഡാത്മജരക്ഷോനായകാദികളോടും
സോദരഭാർയ്യാപരിചാരകജനത്തോടു-
മാദരപൂർവമയോദ്ധ്യാപുരമകംപുക്കാൻ.

ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം
നിങ്ങളോടൊട്ടു ചൊന്നേനെന്നാളേ കിളിമകൾ.
ഇതി സീതാവിജയകഥാസാരം ശതമുഖരാമായണം
സമാപ്തം.ശുഭമസ്തു."https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/27&oldid=174386" എന്ന താളിൽനിന്ന് ശേഖരിച്ചത്