താൾ:ശതമുഖരാമായണം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാംപാദം. 19


കാരുണ്യമോടു കൊടുത്താനിതു പുരാ
പരമരുചിതടവിനൊരു ദിവ്യവിഭൂഷണം
പട്ടാഭിഷേകസമയേ നൃപകുലം
സകലഗുണമിയലുവതിനവരവർ ധരിച്ചിതു
സാകേതരാജ്യാധിപത്യപ്രസിദ്ധയേ.
സഗരരഘുമുഖമനുകുലോത്ഭവന്മാൎക്കിതു
സാൎവ്വഭൌമത്വമുണ്ടാക്കിച്ചമച്ചിതു.
സതതഗതിതനയ!കപികുലതിലക!സർവദാ
സാദരം നീ ധരിച്ചീടുക കന്ധരേ.
വരദനഹമറിക തവ ഹിതകരനനാരതം
വായുസുത! മമ നാമം ജപിക്കനീ".
മനുജവരമനുജയുതമനുപമമനുത്തമം
മാരുതിയും നമസ്കൃത്യ സീതാജ്‌ഞയാ
കനകഗിരിനിഭരുചികലൎന്നഭീഷ്ടാപ്തയേ
കണ്ഠേ ധരിച്ചിതു ഹാരം മനോഹരം.
 മുനിതിലകനമരവരചരിതമമൃതോപമം
മോദാൽ ശതാനന്ദനോടരുളിച്ചെയ്തു.
രജനിചരകുലവിപിനദഹനചരിതം മനോ-
രമ്യം മുദാ കേട്ടിരുന്നിതെല്ലാവരും.


നാലാംപാദം

ശാരികപ്പൈതലേ നീ ജാനകീവിജയമി-
താരൂഢാനന്ദം പറഞ്ഞീടുക മടിയാതെ.
ശാരദാംഭോജനേത്രനാകിയ രാമചന്ദ്രൻ-
ചാരുശ്രീമയമായ ചരിതം ചൊല്ലീടുവൻ.
സാരസാസനസുതൻ വസിഷ്ഠതപോധനൻ
സാരസ്യവാചാ ശതാനന്ദനോടരുൾചെയ്തു.
രാജരാജേന്ദ്രം സീതാസംയുതം രാമചന്ദ്രം
രാജീവവിലോചനം രാവണാന്തകം വീരം
വാതനന്ദനഗളവാഹനസ്ഥിതം വരം
ഭ്രാതൃസേവിതം പരമാനന്ദമാത്മാമൃതം
ദാനവനായ ശതമുഖനേ വധംചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/19&oldid=204290" എന്ന താളിൽനിന്ന് ശേഖരിച്ചത്