താൾ:ശതമുഖരാമായണം.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18

ശതമുഖരാമായണം

മുഹുരപിച മുഹുരപിച പരമഹൎഷം‌പൂണ്ടു
മൂലപ്രകൃതിയേ വന്ദിച്ചതേവരും.
 രഘുപതിയുമതികുതുകമൊടു ഝടിതി നല്‌കിനാൻ
രത്നമയം നിജഹാരം മനോഹരം.
ക്ഷണസമയമകമലരിൽ വിരവൊടു വിചാൎയ്യ തൽ
ക്ഷീരരത്നാകരകന്യകയും മുദാ
നിജരമണവദനസരസിരുഹവുമനന്തരം
നിൎമ്മലഹാരവും മാരുതിവക്‌ത്രവും
ഉടമയൊടുമുടനുനുടനെയിടകലരെ നോക്കിനാ-
ളുള്ളമറിഞ്ഞിതു രാഘവദേവനും.
"വിമലതരശശിമുഖി! തവാന്തൎഗ്ഗതത്തിന്നു
വിഘ്നംവരുത്തുവാനാരുമില്ലത്ര കേൾ.
തവഹൃദയനിഹിതമിഹ കുരുകരു യഥേപ്സിതം
തൽകാൎയ്യമീപ്രപഞ്ചത്തിന്നു സമ്മതം."
പതിവചനനിശമനദശാന്തരേ സീതയും
ഭർത്താവിനോടു ചിരിച്ചരുളിച്ചെയ്തു.
"ഇതിനനിലതനയനിവനേകവീരൻ ദൃഢ-
മിന്നുയോഗ്യൻ പുനരെന്നെന്നുടേ മതം."
സുദൃഢമിതി തപനകുലപതിയുമുരചെയ്തിതു;
സുന്ദരിയും ഹനുമാനു നല്‌കീടിനാൾ.
ബഹുമതിയൊടതിവിനയമടിമലരിൽവീണവൻ
വന്ദിച്ചുനിന്നു തൊഴുതുവാങ്ങീടിനാൻ.
അരുണശതരുചിയൊടനിലജനതുധരിച്ചുചെ-
ന്നാനന്ദമൂൎത്തിയേ വീണുവണങ്ങിനാൻ.
വരദനജനമൃതമയനാനന്ദവായ്പാൎന്നു
വാത്സല്യമുൾകൊണ്ടു വക്ഷസി ചേൎത്തുറൻ
"വരിക കപികുലതിലക!വായുസൂനോ!ഭവാൻ;
ബ്രഹ്മപദംതന്നെ തന്നേൻ നിനക്കു ഞാൻ.
ബഹുസമയമിഹതപസി കൃതരസമിരുന്നുടൻ
ബ്രഹ്മത്വവും ഭവിച്ചീടും ഭവാനെടോ.
പരനമലനമൃതമയനാദിനാരായണൻ
പണ്ടുധാതാവിനിബ്ഭൂഷണം നൽകിനാൻ.
കമലഭുവനഥ കനിവൊടിക്ഷ്വാകുഭൂപനും

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/18&oldid=174376" എന്ന താളിൽനിന്ന് ശേഖരിച്ചത്