താൾ:ശതമുഖരാമായണം.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10

ശതമുഖരാമായണം

മൂന്നാംപാദം

പറകപറകഴകിനൊടു പുനരിനിയുമാശു നീ
പാപമെല്ലാമകലേപ്പോമതിനാലേ,
തരണികുലതിലകനുരുചരിതനഖിലേശ്വരൻ
താപവിനാശനൻ ദാനവനാശനൻ
ചരിതരസമമൃതസമമതിരുചിരുമുച്യതാം
ചാരുകളേബരേ!ശാരികപ്പൈതലേ.
 തദനു കിളിമകളുമതികുതുകമൊടു ചൊല്ലിനാൾ
താരകബ്രഹ്മമാഹാത്മ്യമനുത്തമം.
കരികളഭകരസദൃശകരയുഗളശോഭയും
കാഠിന്യമേറുന്ന ദംഷ്ട്രാകരാളവും
തരുണരവികിരണരുചിസമരുചിരകാന്തിയും
താരകാകാരഹൃദയസരോജവും
കനകഗിരിശിഖരരുചിസമഗുരുകിരീടവും
കാലാനലാഭായ കാണായിതന്തികേ.
പവനതനയനെ നികടഭുവി ഝടിതി കണ്ടതി-
പാപി ശതാനനൻ വിസ്മയംതേടിനാൻ.
അനിലജനുമതുപൊഴുതു ശതമുഖനെ മുഷ്ടികൊ-
ണ്ടാഹന്ത താഡിച്ചിതൊന്നു വക്ഷസ്ഥലെ.
വ്യഥയൊടതുപൊഴുതു ശതമുഖനുമഥ മോഹിച്ചു
വീണിതു ബോധംമറന്നു വിവശനായ്.
അതികഠിനതരപതനപരവശതയാ സമ-
മൎദ്ധപ്രഹരമാത്രം കിടന്നീടിനാൻ.
വരബലമൊടതുപൊഴുതു ശതമുഖനുണർന്നുടൻ
വായുതനയനേ മാനിച്ചുവാഴ്ത്തിനാൻ.
പവനസുതനുരസി പുനസുരനുരുശൂലേന
ബാധിച്ചതേറ്റവനും വീണുമോഹിച്ചു.
പതിതമഥപവനസുതനമിതബലമീർഷയാ
പാദങ്ങൾകൊണ്ടു ചവിട്ടിനാൻ പിന്നെയും.
ശുഭചരിതനനിലസുതനമിതബലനാധിപൂ-
ണ്ടയ്യോ! ശിവ ശിവ! എന്നുമാൽ തേടിനാൻ.
 "വാസുദേവായ ശാന്തായ രാമായ തേ

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/10&oldid=204289" എന്ന താളിൽനിന്ന് ശേഖരിച്ചത്